ചലച്ചിത്രം

'മുസ്ലീമായി ജനിച്ച എനിക്കായി ആളുകൾ ക്ഷേത്രം നിർമിച്ചു, അതാണ് സനാതന ധർമം':  ഖുശ്ബു

സമകാലിക മലയാളം ഡെസ്ക്

മിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമത്തേക്കുറിച്ചുള്ള പരാമർശം വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉദ​യനിധിയെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി നടിയും  ദേശീയ വനിതാ കമ്മീഷൻ അം​ഗവുമായ ഖുശ്ബു രം​ഗത്തെത്തിയിരിക്കുകയാണ്. മുസ്ലീം പശ്ചാത്തലത്തിൽ നിന്ന് വന്ന തനിക്കായി ആളുകൾ ക്ഷേത്രം പണിതെന്നും അതാണ് സനാതന ധർമമെന്നുമാണ് ഖുശ്ബു പറയുന്നത്. എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു ബിജെപി ദേശീയ നിർവാഹക സമിതി അം​ഗം കൂടിയായ ഖുശ്ബുവിന്റെ പ്രതികരണം. 

‘ഞാൻ ഒരു മുസ്‌ലിം പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. എന്നിട്ടും ആളുകൾ എനിക്കായി ഒരു ക്ഷേത്രം പണിതു. അതാണ് സനാതന ധർമ്മം. വിശ്വസിക്കുക, ബഹുമാനിക്കുക, സ്നേഹിക്കുക, എല്ലാവരേയും തുല്യരായി കാണുക. സനാതന ധർമമെന്ന ഈ സത്യത്തെ ഡി.കെ ചെയർമാൻ കെ വീരമണി തന്നെ അംഗീകരിക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഡി.എം.കെ ഇത് നിഷേധിക്കുന്നു? പരാജയങ്ങളിൽ നിന്നു വ്യതിചലിക്കുന്നതിനുള്ള അവരുടെ ഒരു മുടന്തൻ മാർഗം മാത്രമാണിത്. ’ഖുശ്ബു പറഞ്ഞു. ‌

ശനിയാഴ്ച ചെന്നൈയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം. 'ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധര്‍മത്തെയും നമുക്ക് തുടച്ചുനീക്കണം', എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. 

ഉദയനിധിയുടെ പ്രസ്താവനയ്ക്കെതിരേ രൂക്ഷവിമര്‍ശനമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാല്‍ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും ഇതിന്റെ പേരില്‍ എന്ത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മ്മത്തിന്റെ മോശം വശങ്ങള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നും തുടര്‍ന്നും ഇത് പറഞ്ഞുകൊണ്ടിരിക്കുമെന്നും ഉദയനിധി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങളിൽ ജനവിധി

വരും മണിക്കൂറിൽ ഈ 4 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍