ചലച്ചിത്രം

'ഞങ്ങള് മനുഷ്യന്മാര് മാത്രമല്ലല്ലോ, പൊലീസുകാർ കൂടിയല്ലേ': പ്രതിക്കു പിന്നാലെ മമ്മൂട്ടി, കണ്ണൂർ സ്ക്വാഡ് ട്രെയിലർ

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന കണ്ണൂർ സ്ക്വാഡ് സിനിമയുടെ ട്രെയിലർ പുറത്ത്. പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. കുറ്റവാളിയെ തിരഞ്ഞ് കേരളത്തിന്റെ വെളിയിൽ പോകുന്ന പൊലീസ് സംഘത്തിന്റെ തലവനാണ് മമ്മൂട്ടി. പ്രതിയ പിടികൂടാനുള്ള യാത്രയിൽ ഇവർ കടന്നുപോകുന്ന പ്രതിസന്ധികളാണ് ചിത്രം പറയുന്നത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിലാണ് ട്രെയിലർ പുറത്തുവിട്ടത്. 

നവാഗതനായ റോബി വർഗീസ് രാജ് ആണ് കണ്ണൂർ സ്ക്വാഡ് സംവിധാനം ചെയ്യുന്നത്. മുഹമ്മദ് ഷാഫിയുടേതാണ് കഥ. ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണ് ഇത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. 

മമ്മൂട്ടിയോടൊപ്പം ചിത്രത്തില്‍ കിഷോര്‍ കുമാര്‍, വിജയരാഘവന്‍, സണ്ണി വെയിൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്,മനോജ്.കെ.യു, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പരമ്പോള്‍, ധ്രുവന്‍, ഷെബിന്‍ ബെന്‍സണ്‍, ശ്രീകുമാര്‍ തുടങ്ങിയ വലിയ താരനിര തന്നെ ഒന്നിക്കുന്നുണ്ട്.  കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു, ബെല്‍ഗാം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രം വൈകാതെ തിയറ്ററിൽ എത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല