ചലച്ചിത്രം

ജയിലർ ബംമ്പർ ഹിറ്റ്, 300 അണിയറ പ്രവർത്തകർക്ക് സ്വർണ നാണയം സമ്മാനിച്ച് കലാനിധി മാരൻ

സമകാലിക മലയാളം ഡെസ്ക്

യിലർ വൻ വിജയമായതോടെ ആഘോഷത്തിലാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ്. ചിത്രം 500 കോടി കടന്നതിനു പിന്നാലെ നായകൻ രജനീകാന്തിനും സംവിധായകൻ നെൽസനും സം​ഗീത സംവിധായകൻ അനിരുദ്ധിനും പണവും കാറും സമ്മാനമായി നൽകിയിരുന്നു. ഇപ്പോൾ അണിയറ പ്രവർത്തകർക്കും പ്രത്യേക സമ്മാനവുമായി എത്തിയിരിക്കുകയാണ് നിർമാതാവ് കലാനിധി മാരൻ. 

ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച 300 പേർക്ക് സ്വർണ നാണയമാണ് കലാനിധി മാരൻ സമ്മാനമായി നൽകിയത്.  ‘സൺ പിക്ചേഴ്സ്’, ‘ജയിലര്‍’ എന്നീ ടൈറ്റില്‍ അടക്കം അടങ്ങുന്നതായിരുന്നു സ്പെഷ്യൽ ​ഗോൾഡ് കൊയിൻ. സൺ പിക്ചേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ വച്ചായിരുന്നു സ്വർണ നാണയ വിതരണം. സംവിധായകന്‍ നെല്‍സണ്‍ അടക്കമുള്ളവര്‍ ചടങ്ങിന് എത്തിയിരുന്നു. വിജയാഘോഷത്തിന്‍റെ ഭാഗമായി കൂറ്റന്‍ കേക്കും മുറിച്ചു. തുടര്‍ന്ന് എല്ലാം അണിയറക്കാര്‍ക്കും ബിരിയാണിയും നല്‍കിയിരുന്നു. കലാനിധി മാരനും, നെല്‍സണും അണിയറക്കാർക്കൊപ്പം ഭക്ഷണം കഴിച്ചാണ് മടങ്ങിയത്.

രജനീകാന്തിന്റെ തന്നെ കരിയറിലെ മിന്നും വിജയങ്ങളിലൊന്നായിരുന്നു ജയിലർ. നെൽസൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകനാണ് വില്ലനായി എത്തിയത്. മോഹൻലാലിന്റെ അതിഥിവേഷവും തിയറ്ററിൽ തീപ്പൊരി നിറച്ചിരുന്നു. ചിത്രം വമ്പൻ വിജയമായതോടെ നിരവധി കാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാവുകയാണ് സൺ പിക്ചേഴ്സ്. ബധിര- മൂക വിദ്യാലയങ്ങൾ, സ്നേഹാലയങ്ങൾ എന്നിവിടങ്ങളിൽ 38ലക്ഷം, കാൻസർ രോ​ഗികൾക്ക് 60 ലക്ഷം,കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് 1 കോടി എന്നിങ്ങനെ ഇതിനോടകം നിർമാതാക്കൾ നൽകി കഴിഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി