ചലച്ചിത്രം

'മകളായി അഭിനയിച്ച കൃതി ഷെട്ടിയുടെ നായകനാവില്ല': വ്യക്തമാക്കി വിജയ് സേതുപതി

സമകാലിക മലയാളം ഡെസ്ക്

ടി കൃതി ഷെട്ടിയുടെ നായകനായി അഭിനയിക്കില്ലെന്ന് വ്യക്തമാക്കി നടൻ വിജയ് സേതുപതി. ഉപ്പെണ്ണ എന്ന തെലുങ്ക് സിനിമയിൽ വിജയ് സേതുപതിയുടെ മകളുടെ വേഷത്തിലാണ് കൃതി അഭിനയിച്ചത്. മകളെ പോലെ കാണുന്ന കൃതിക്കൊപ്പം നായകനാവാൻ സാധിക്കില്ല എന്നാണ് താരം വ്യക്തമാക്കിയത്. 

2021ൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ഉപ്പെണ്ണ. വൻ വിജയമായി മാറിയ ചിത്രം  മികച്ച തെലുങ്ക് സിനിമയ്ക്കുള്ള ദേശിയ പുരസ്കാരവും നേടി. ചിത്രത്തിൽ കൃതി അഭിനയിച്ച കഥാപാത്രത്തിന്റെ അച്ഛനായാണ് വിജയ് എത്തിയത്. ഈ ചിത്രത്തിന് ശേഷം ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി തമിഴിൽ പല സിനിമകളും പദ്ധതിയിട്ടെങ്കിലും നായകനാകാൻ വിജയ് സേതുപതി വിസമ്മതിക്കുകയായിരുന്നു. ഒരിക്കലും കൃതിയുടെ നായകനായി അഭിനയിക്കില്ല എന്നാണ് താരം പറഞ്ഞത്. 

ഉപ്പെണ്ണ എന്ന തെലുങ്ക് സിനിമയിൽ കൃതി ഷെട്ടിയുടെ അച്ഛന്റെ വേഷമാണ് ഞാൻ ചെയ്തത്. സിനിമയുടെ വൻ വിജയത്തിന് ശേഷം ഞാൻ തമിഴിൽ മറ്റൊരു സിനിമയിൽ ഒപ്പുവച്ചിരുന്നു. നായികയായി അഭിനയിക്കുന്ന കുട്ടിയുടെ ഫോട്ടോ എന്റെ കയ്യിൽ കിട്ടി, ഞാൻ നോക്കിയപ്പോൾ അത് കൃതി ആണ്. ഉടൻ തന്നെ ഞാൻ യൂണിറ്റിനെ വിളിച്ച് പറഞ്ഞു, ഈയിടെ ഇറങ്ങിയ ഒരു തെലുങ്ക് സിനിമയിൽ ഞാൻ അവളുടെ അച്ഛനായി വേഷമിട്ടതാണ്. ഇനി എനിക്ക് അവളെ ഒരു കാമുകനാവാൻ പറ്റില്ല എന്ന് പറഞ്ഞു. - തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി പറഞ്ഞു. 

ഉപ്പെണ്ണയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ ഞങ്ങൾ രണ്ടുപേരും തമ്മിലുള്ള ഒരു രംഗത്തിൽ കൃതി ഷെട്ടി വല്ലാതെ ആശയക്കുഴപ്പത്തിലായത് ഞാൻ ശ്രദ്ധിച്ചിരുന്നു. എത്ര ശ്രമിച്ചിട്ടും ആ രംഗം അവൾക്ക് നന്നായി ചെയ്യാൻ കഴിയുന്നില്ല. ഞാൻ അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ടു പറഞ്ഞു, നിന്റെ പ്രായമുള്ള ഒരു മകൻ എനിക്കുണ്ട്. നീ എനിക്ക് മകളെപ്പോലെയാണ്. എന്നെ അച്ഛനായി കരുതി ഒരു ഭയവുമില്ലാതെ അഭിനയിക്കൂ. അവൾ അങ്ങനെ ചെയ്തതുകൊണ്ട് ആ രംഗം നന്നായി. കൃതി ഷെട്ടി എനിക്ക് മകളെപ്പോലെയാണ്. ഒരിക്കലം അവളെ എന്റെ നായികയായി ചിന്തിക്കാനാവില്ല- താരം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

ബാബര്‍ അസം കോഹ്‌ലിക്കൊപ്പം; ടി20യില്‍ റെക്കോര്‍ഡ്

ഫോണില്‍ ഇന്റര്‍നെറ്റ് പ്രശ്‌നം ഉണ്ടോ?, ഇതാ അഞ്ചുടിപ്പുകള്‍

പ്ലേ ഓഫ് ഉറപ്പിച്ച് കൊല്‍ക്കത്ത, രാജസ്ഥാന്‍; 2 സ്ഥാനങ്ങള്‍ക്കായി 4 ടീമുകള്‍

അഫ്ഗാനില്‍ കനത്തമഴയും വെള്ളപ്പൊക്കവും; നൂറുകണക്കിന് മരണം, വന്‍ നാശനഷ്ടം