ചലച്ചിത്രം

'അവൾ നഴ്‌സാണ്, ഒരു കുഞ്ഞിന്റെ അമ്മയും, എന്റെ അച്ഛനെ പറഞ്ഞു'; സൈബർ ബുള്ളിയിങ്ങിനെതിരെ സുപ്രിയ മേനോൻ

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ കുറച്ചു വർഷങ്ങളായി സൈബർ ബുള്ളിയിങ് നേരിടുന്നുണ്ടെന്നും അതിന്റെ ഉത്തരവാദിയെ കണ്ടെത്തിയെന്നും തുറന്നു പറഞ്ഞ് നിർമാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സുപ്രിയയുടെ പ്രതികരണം. സമൂഹമാധ്യമങ്ങളിൽ താൻ പോസ്റ്റ് ചെയ്യുന്ന അല്ലെങ്കിൽ തനിക്കൊപ്പമുള്ള ചിത്രങ്ങൾക്ക് താഴെ ഒരു സ്ത്രീ മോശം കമന്റുകൾ ചെയ്‌ത് നിരന്തരം അപമാനിക്കുന്നതായി സുപ്രിയ പറഞ്ഞു. 

വർഷങ്ങളായി തുടരുകയായിരുന്നു.  ഒടുവിൽ മരിച്ചു പോയ അച്ഛനെ കുറിച്ച് വളരെ മോശമായ രീതിയിൽ കമന്റിട്ടു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ആളെ കണ്ടെത്തിയെന്നും സുപ്രിയ കുറച്ചു. ആ സ്ത്രീ ഒരു നഴ്‌സാണെന്നും ഒരു കുഞ്ഞിന്റെ അമ്മ ആണെന്നും സുപ്രിയ പറഞ്ഞു.

'നിങ്ങൾ സൈബർ ബുള്ളിയിങ് നേരിട്ടിട്ടുണ്ടോ? വർഷങ്ങളായി പല വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി സമൂഹമാധ്യമങ്ങളിലൂടെ 
എന്നെ ഒരാൾ ബുള്ളിയിങ് ചെയ്യുന്നുണ്ട്. എന്നെയും എനിക്കൊപ്പം ചിത്രങ്ങൾ ഇടുന്നവരെയും അവർ അപമാനിക്കുന്നു. വർഷങ്ങളോളം കാര്യമാക്കാതെ വിട്ടു. എന്നാൽ ഒടുവിൽ അവരെ ഞാൻ കണ്ടെത്തി. മരിച്ചു പോയ എന്‍റെ അച്ഛനെക്കുറിച്ച് വളരെ മോശമായ കമന്റിട്ടതിന് ശേഷമാണത്.

അവൾ ഒരു നഴ്സാണ്, അവൾ ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ഞാൻ അവൾക്കെതിരെ കേസ് കൊടുക്കണോ അതോ അവളെ പരസ്യപ്പെടുത്തണോ? അതെ, ഞാൻ നിന്നെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിനക്ക് അറിയാം, 'സിബികെ'' എന്ന് സുപ്രിയ കുറിച്ചു.

തന്റെ സ്റ്റോറിയ്ക്ക് ലഭിച്ച പ്രതികരണവും സുപ്രിയ പങ്കുവെച്ചു. പ്രതികരണങ്ങൾക്കും പിന്തുണകൾക്കും നന്ദി. അവർ തങ്ങളുടെ കമന്‍റുകൾ പിൻവലിക്കുന്നുണ്ട്. എന്നാൽ വേണ്ട തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. ഭാവി നടപടി എന്തായിരിക്കുമെന്ന് നിങ്ങളെ അറിയിക്കുന്നതാണെന്നും അടുത്ത കുറിപ്പിൽ സുപ്രിയ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലാംഘട്ടത്തില്‍ 62.31 ശതമാനം പോളിങ്; ബംഗാളില്‍ 75.66%, കശ്മീരില്‍ 35.75%

കോഴിക്കോട് ജില്ലാ ജയിലില്‍ സംഘര്‍ഷം, ജാമ്യത്തിലിറങ്ങിയ തടവുകാര്‍ അതിക്രമിച്ചു കയറി; 3 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; മൂന്ന് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

'നിനക്ക് വെള്ളം വേണോ? വേണ്ട കയര്‍ മതി'; ഓടി രക്ഷപ്പെടുന്നതിനിടയില്‍ കിണറ്റില്‍ വീണ ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്

ഗംഗാ സ്‌നാനത്തിന് ശേഷം മോദി നാളെ പത്രിക നല്‍കും; വാരാണസിയില്‍ ജനസാഗരമായി റോഡ് ഷോ; വീഡിയോ