ചലച്ചിത്രം

'വിവാഹമോചിതയായോ?' പ്രതികരിച്ച് നടി സ്വാതി റെഡ്ഡി

സമകാലിക മലയാളം ഡെസ്ക്

വിവാഹമോചന വാർത്തകളോട് പ്രതികരിക്കാനില്ലെന്ന് നടി സ്വാതി റെഡ്ഡി. താരത്തിന്റെ 'മന്ത് ഓഫ് മധു' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു പ്രതികരണം. മലേഷ്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റാണ് സ്വാതിയുടെ ഭർത്താവ് വികാസ്. സമൂ​ഹമാധ്യമങ്ങളിൽ നിന്നും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ നീക്കിയതിന് പിന്നാലെയാണ് താരം വിവാഹ മോചനം തേടുന്നു എന്ന അഭ്യൂഹങ്ങൾ ഉയർന്നത്. 

വിവാഹമോചന വാർത്തകളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് സിനിമയ്‌ക്ക് പുറത്തുള്ള ചോദ്യങ്ങളോട് ഇപ്പോൾ പ്രതികരിക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. 16-ാം വയസിലാണ് താൻ കരിയർ ആരംഭിക്കുന്നത് അന്ന് എങ്ങനെ പെരുമാറണം എന്ന് അറിയില്ലായിരുന്നു. ഒരു പക്ഷേ സോഷ്യൽമീഡിയ ഉണ്ടായിരുന്നെങ്കിൽ തന്നെ എയറിൽ കയറ്റിയേനെ. എന്നാൽ ഇന്ന് അങ്ങനെ അല്ലെന്നും താരം കൂട്ടിച്ചേർത്തു. 

'ഒരു നടിയെന്ന നിലയിൽ എനിക്ക് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ചോദ്യം ഈ പരിപാടിയുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് തന്നെ എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഞാൻ മറുപടി നൽകാൻ ആഗ്രഹിക്കുന്നില്ല.' സ്വാതി റെഡ്ഡി പറഞ്ഞു.

സുഹൃത്ത് വഴിയാണ് സ്വാതിയും വികാസും പരിചയപ്പെടുന്നത്. സൗഹൃദെ പിന്നീട് പ്രണയമായി. 2018 ഓഗസ്റ്റ് 30നായിരുന്നു ഇരുവരുടെയും വിവാഹം. ടെലിവിൽ ഷോയിലൂടെയാണ് സ്വാതി സിനിമയിലെത്തുന്നത്. 2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. 2008ല്‍ പുറത്തിറങ്ങിയ സുബ്രഹ്‌മണ്യപുരം എന്ന തമിഴ് സിനിമയിലൂടെയാണ് സ്വാതി പ്രേക്ഷക ശ്രദ്ധ നേടുന്നത്. 2011ല്‍ ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം അരങ്ങേറ്റം കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല