ചലച്ചിത്രം

'എനിക്ക് ഇഷ്‌ടമായി നിങ്ങൾക്കും ഇഷ്‌ടമാകും'; കണ്ണൂർ സ്‌ക്വാഡിനെ അഭിനന്ദിച്ച് ദുൽഖർ

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിനെ അഭിനന്ദിച്ച് ദുൽഖർ സൽമാൻ. 'കണ്ണൂർ സ്‌ക്വാഡ് എനിക്ക് ഇഷ്‌ടപ്പെട്ടു. ഇതുവരെ കേട്ടതും വായിച്ചതും വെച്ച് നിങ്ങൾക്കും ചിത്രം ഇഷ്‌ടപ്പെടുമെന്ന് കരുതുന്നു' എന്നായിരുന്നു ദുൽഖറിന്റെ കുറിപ്പ്. നവാ​ഗതനായ റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്‌ത ചിത്രം ഇന്നാണ് തിയറ്ററുകളിൽ എത്തിയത്. മുൻവിധികളെ എല്ലാം കാറ്റിൽ പറത്തി മികച്ച പ്രേക്ഷക പ്രതികരണമാണ് ആദ്യദിനം തന്നെ ചിത്രത്തിന് ലഭിക്കുന്നത്.

യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രമാണിത്. ദുൽഖറിന്റെ വേഫേറെർ ഫിലീംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത്.

ഡോക്ടർ റോണിയും ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ആ സീറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല'; രാജ്യസഭ സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ; അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും

ഡല്‍ഹിക്ക് പിന്നാലെ ജയ്പൂരിലെ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി; വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

'കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ടൊവിനോ ന്യായീകരിക്കുന്നു: സിനിമയോട് കൂറുണ്ടെങ്കിലും യൂട്യൂബിലെങ്കിലും റിലീസ് ചെയ്യൂ'

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ തന്നെ, 1947ല്‍ എന്തുകൊണ്ട് ഇന്ത്യയെ ഹിന്ദു രാജ്യമായി പ്രഖ്യാപിച്ചില്ല?: കങ്കണ റണാവത്ത്

കൊല്‍ക്കത്തയ്ക്ക് പിന്നില്‍ ആരൊക്കെ? രാജസ്ഥാന് 2 കളി നിര്‍ണായകം, ചെന്നൈക്ക് ആര്‍സിബി കടമ്പ