ചലച്ചിത്രം

'നാലര വർഷത്തെ അധ്വാനമാണ് ഈ സിനിമ, ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം': നിറകണ്ണുകളോടെ റോണി ഡേവിഡ്

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കണ്ണൂർ സ്ക്വാഡ് മികച്ച അഭിപ്രായം നേടിമുന്നേറുകയാണ്. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ലഭിക്കുന്നത്. അപ്പോൾ ശ്രദ്ധനേടുന്നത് നടൻ റോണി ഡേവിഡിന്റെ പ്രതികരണമാണ്. നാലര വർഷത്തെ അധ്വാനമാണ് എന്നാണ് താരം പറഞ്ഞത്. പ്രധാന വേഷം കൈകാര്യം ചെയ്തതിനൊപ്പം ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും റോണിയായിരുന്നു. ആദ്യ പ്രദർശനം കണ്ടിറങ്ങിയ റോണി നിറകണ്ണുകളോടെയാണ് മാധ്യമങ്ങൾക്കു മുന്നിൽ എത്തിയത്. 

‘ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണിത്. കഴിഞ്ഞ നാലര വർഷത്തെ അധ്വാനമാണ് ഈ സിനിമ. എഴുതിയതിനും മുകളിൽ ഈ സിനിമ മേക്ക് ചെയ്തിട്ടുണ്ട്. സാധാരണക്കാരായ പൊലീസുകാരുടെ കഥയാണ് നമ്മൾ പറയുന്നത്. അഞ്ചാറ് മാസം നീണ്ട പോസ്റ്റ് പ്രൊഡക്‌ഷൻ. എല്ലാവരുടെയും അധ്വാനമാണ്.’- റോണി ഡേവിഡ് പറഞ്ഞു. 

മുൻ കണ്ണൂർ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.  പൊലീസ് ഉദ്യോ​ഗസ്ഥരെ നേരിൽ കണ്ട് വിവരങ്ങൾ തേടിയായിരുന്നു റോണി മുഹമ്മദ് ഷാഫിയും ചേർന്ന് സ്ക്രിപ്റ്റ് തയാറാക്കിയത്. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല