ചലച്ചിത്രം

മൂക്കിന് ഇടിച്ചു, മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി; നടന്‍ മോഹന്‍ ശര്‍മയ്ക്ക് നേരെ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം, പരാതി

സമകാലിക മലയാളം ഡെസ്ക്

ടനും നിര്‍മാതാവുമായ മോഹന്‍ ശര്‍മയ്ക്ക് നേരെ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം. വീട് വിറ്റതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത് എന്നാണ് മോഹന്‍ ശര്‍മ പറയുന്നത്. മലയാളം ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ ഒരുകാലത്ത് വില്ലന്‍ കഥാപാത്രമായി എത്തി ശ്രദ്ധേയനായ നടനാണ്. 

ചൊവ്വാഴ്ചയാണ് ചെന്നൈ ടി നഗറില്‍ നിന്നും ചെന്നൈ ചെട്ട്‌പേട്ട് ഹാരിംഗ്ടണ്‍ റോഡിലെ തന്റെ വസതിയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് മോഹന്‍ ശര്‍മ ആക്രമിക്കപ്പെട്ടത്. മൂക്കിന് അടക്കം സാരമായ പരിക്ക് പറ്റിയ മോഹന്‍ ശര്‍മ കിലാപുക് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ തേടി. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ അദ്ദേഹം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അക്രമിക്കപ്പെട്ടതിന് പിന്നിലെ കാരണം വ്യക്തമാക്കിയത്. 

പോയസ് ഗാര്‍ഡനിലെ എന്റെ വീട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ വിറ്റിരുന്നു. വില്‍പ്പന നടന്നതിനു പിന്നാലെ ഒരു ബ്രോക്കര്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറി. തുടര്‍ന്ന് വീട്ടിലേക്ക് പോയി ഞാന്‍ അന്വേഷിച്ചു. വീട് വിറ്റതിനാല്‍ തനിക്കൊന്നും ചെയ്യാനാവില്ലെന്ന് വളരെ എളിമയോടെ അയാള്‍ പറയുകയായിരുന്നു. എന്റെ അഭിഭാഷകന്റെ നിര്‍ദേശ പ്രകാരം ഞാന്‍ ഒഴിപ്പിക്കാനുള്ള ഉത്തരവ് നേടാനായി കോടതിയെ സമീപിച്ചു. ചൊവ്വാഴ്ച ഞാന്‍ വീട്ടിലേക്ക് വരികയായിരുന്നു. മരുന്ന് വാങ്ങാനായി കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ നാലംഗ സംഘം എന്നെ ആക്രമിച്ചു. അയാളുടെ കയ്യില്‍ വലിയൊരു മോതിരമുണ്ടായിരുന്നു. അതുവച്ച് എന്റെ മുഖത്ത് ഇടിച്ചു. ഒരു ചെറിയ കുപ്പിയിലെ ആസിഡ് കാണിട്ടിച്ച് മുഖത്തൊഴിക്കുമെന്ന് പറഞ്ഞു. കുടുംബത്തോടൊപ്പം ഇല്ലാതാക്കുമെന്നും എന്റെ മൃതദേഹം കണ്ടുപിടിക്കാനാവില്ലെന്ന് ഭീഷണിപ്പെടുത്തി.- നടന്‍ പറഞ്ഞു. 

ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കിയതായി താരം വ്യക്തമാക്കി. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും തനിക്കും കുടുംബത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല