വിജയ് ദേവരക്കൊണ്ട
വിജയ് ദേവരക്കൊണ്ട ഫെയ്സ്ബുക്ക്
ചലച്ചിത്രം

'വീട്ടില്‍ വെറുതെയിരിക്കുന്ന കല്ല്'; ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് ലേലം ചെയ്ത് പൈസ വാങ്ങിയെന്ന് വിജയ് ദേവരക്കൊണ്ട

സമകാലിക മലയാളം ഡെസ്ക്

മികച്ച നടന് ലഭിച്ച ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് ലേലം ചെയ്‌തെന്ന് വിജയ് ദേവരക്കൊണ്ട. സര്‍ട്ടിഫിക്കറ്റിനോടും അവാര്‍ഡിനോടും താല്‍പ്പര്യമുള്ള ആളല്ല താന്‍ എന്നാണ് വിജയ് പറയുന്നത്. ആദ്യ അവാര്‍ഡ് വിറ്റ് കിട്ടിയ പണം സംഭാവന ചെയ്തു. വീട്ടില്‍ ഒരു കഷ്ണം കല്ല് ഇരിക്കുന്നതിനേക്കാള്‍ നല്ലതാണ് ഇതെന്നും വിജയ് പറയുന്നത്.

അവാര്‍ഡിനോടും സര്‍ട്ടിഫിക്കറ്റിനോടും താല്‍പ്പര്യമുള്ള ആളല്ല ഞാന്‍. ചില അവാര്‍ഡുകള്‍ ഓഫിസിലുണ്ട്. മറ്റ് ചിലത് എന്റെ അമ്മയെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. ചിലത് ഞാന്‍ കൊടുത്തു. ഒരു അവാര്‍ഡ് സന്ദീപ് റെഡ്ഡി വെങ്കയ്ക്കാണ് കൊടുത്തത്. എനിക്ക് ലഭിച്ച ആദ്യത്തെ മികച്ച നടനുള്ള അവാര്‍ഡ് ഞങ്ങള്‍ ലേലം ചെയ്തു. അതിലൂടെ നല്ല പണം ലഭിച്ചു. അത് ഞാന്‍ സംഭാവന ചെയ്തു. വീട്ടില്‍ അങ്ങനെയൊരു കല്ല് ഇരിക്കുന്നതിനേക്കാള്‍ നല്ലതാണ് മനോഹരമായ ആ ഓര്‍മ.- വിജയ് ദേവരക്കൊണ്ട പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അര്‍ജുന്‍ റെഡ്ഡിയിലെ പ്രകടനത്തിനാണ് താരത്തിന് ആദ്യത്തെ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിക്കുന്നത്. പിന്നീട് ഈ ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഫാമിലി സ്റ്റാറാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. മൃണാല്‍ താക്കൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം