ധനുഷ്, വിഘ്നേഷ് ശിവനും നയന്ർതാരയും
ധനുഷ്, വിഘ്നേഷ് ശിവനും നയന്ർതാരയും ഇന്ർസ്റ്റഗ്രാം
ചലച്ചിത്രം

നയന്‍താരയേയും വിഘ്‌നേഷിനേയും ഒന്നിപ്പിച്ചത് ധനുഷിന്റെ ആ വാക്ക്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയെ അമ്പരപ്പിച്ച താരദമ്പതികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവന്റെ. നാനും റൗഡി താന്‍ എന്ന ചിത്രമാണ് ഇരുവരേയും ഒന്നിപ്പിച്ചത്. വിഘ്‌നേഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. നയന്‍താരയേയും വിഘ്‌നേഷിനേയും ഒന്നിപ്പിക്കാന്‍ തമിഴിലെ സൂപ്പര്‍താരം ധനുഷും കാരണമായി. ഹലോ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിഘ്‌നേഷ് ശിവന്റെ തുറന്നു പറച്ചില്‍.

നാനും റൗഡി താന്‍ നിര്‍മിച്ചത് ധനുഷായിരുന്നു. ചിത്രത്തിന്റെ പ്രധാന വേഷത്തിലേക്ക്‌നയന്‍താരയുടെ പേര് നിര്‍ദേശിച്ചത് ധനുഷ് ആണെന്നാണ് വിഘ്‌നേഷ് പറയുന്നത്. ധനുഷാണ് എന്നെക്കൊണ്ട് നയനിനോട് കഥ പറയിക്കുന്നത്. അവള്‍ക്ക് ഇഷ്ടപ്പെട്ടു. നയന്‍താര സിനിമയിലേക്ക് എത്തിയതോടെയാണ് വിജയ് സേതുപതിയേയും സിനിമിലേക്ക് കാസ്റ്റ് ചെയ്യാന്‍ പറ്റിയത്. അദ്ദേഹത്തിനോട് കഥ പറഞ്ഞെങ്കിലും തിരക്കഥ ഇഷ്‌പ്പെട്ടിരുന്നില്ല. പക്ഷേ നയന്‍സ് യെസ് പറഞ്ഞതോടെയാണ് വിജയും സമ്മതിച്ചത്. ആ സിനിമ കാരണം ഒരുപാട് സമയം നയന്‍താരയ്‌ക്കൊപ്പം ചെലവഴിക്കാന്‍ സമയമുണ്ടായി. ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ അടുത്തു.- വിഘ്‌നേഷ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിഘ്‌നേഷുമായി അടുത്തത് വളരെ സ്വാഭാവികമായിട്ടായിരുന്നു എന്നാണ് നയന്‍താര പറയുന്നത്. ഒഴുക്കിനൊപ്പം പോവുകയായിരുന്നു ഞങ്ങള്‍. മൂന്നു മാസത്തിനു ശേഷം, ഇത് ഇങ്ങനെയാവുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.- നയന്‍താര കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് വിഘ്‌നേഷും നയന്‍താരയും 2022ല്‍ വിവാഹിതരാവുന്നത്. അതേ വര്‍ഷം തന്നെ ഇരുവര്‍ക്കും വാടകഗര്‍ഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികള്‍ ജനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല