ഹരിണി സുന്ദരാജന്‍
ഹരിണി സുന്ദരാജന്‍ ഇൻസ്റ്റ​ഗ്രാം
ചലച്ചിത്രം

'ഐഷുവിനെ ഇഷ്ടപ്പെട്ടില്ലെന്ന്, കുറേ മണ്ടന്മാര്‍ വന്ന് എന്നെ തെറിവിളിക്കുന്നു': രൂക്ഷ വിമര്‍ശനവുമായി നടി

സമകാലിക മലയാളം ഡെസ്ക്

സിനിമയിലെ കഥാപാത്രത്തിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയാവുകയാണ് തമിഴ് നടി ഹരിണി സുന്ദരാജന്‍. പുതിയ ചിത്രം ലവറിലെ ഐഷു എന്ന കഥാപാത്രമാണ് ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. വിമര്‍ശനം രൂക്ഷമായതോടെ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തി.

എക്സിലൂടെയായിരുന്നു ഹരിണിയുടെ പ്രതികരണം. ഇന്ന് രാവിലെ, ഞാന്‍ ഉറക്കം എഴുന്നേല്‍ക്കുന്നത് കുറേ വിഡ്ഢികള്‍ എന്നെ ചീത്തവീളിച്ചുകൊണ്ട് മെസേജ് അയക്കുന്നതു കണ്ടാണ്. ലവറിലെ ഐഷുവിനെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാണ് ഇവര്‍ എന്നെ ചീത്തവിളിച്ചത്. ഒന്നാമതായി, ഒരു കഥാപാത്രം ഇഷ്ടപ്പെടാത്തതിനാല്‍ ഒരു നടനോട് മോശമായും ബഹുമാനമില്ലാതെയും പെരുമാറുന്നത് ശരിയാണെന്നാണോ അവര്‍ കരുതുന്നത്. രണ്ടാമത്, ഇത്തരം പെരുമാറ്റങ്ങള്‍ കൂടുതല്‍ ഐഷുവിന് കാരണമാകുമെന്ന് ഈ മണ്ടന്മാര്‍ക്ക് മനസ്സിലാക്കുന്നില്ല. വിയോജിപ്പ് അനാദരവോടെയല്ല കാണിക്കേണ്ടത്. - ഹരിണി കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരവധി പേരാണ് നടിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്. ലവര്‍ എന്ന സിനിമ റിലീസായതോടെയാണ് ഹരിണിക്കെതിരായ ആക്രമണം രൂക്ഷമാകുന്നത്. ചിത്രത്തിലെ നായിക ദിവ്യയുടെ സുഹൃത്താണ് ഹരിണി അവതരിപ്പിച്ച ഐശു. ടോക്‌സിക്കായ ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സുഹൃത്തിനെ ഉപദേശിക്കുകയാണ് ഐഷു ചെയ്യുന്നതാണ്. ഇതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. നായകനും നായികയ്ക്കും ഇടയില്‍ പ്രശ്‌നം സൃഷ്ടിക്കുന്നത് ഐഷു ആണെന്നാണ് കാണികള്‍ പറയുന്നത്. ഹരിണിയെ ബോഡിഷെയിം ചെയ്തുകൊണ്ടും കമന്റുകള്‍ വരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം