അക്ഷയ് കുമാർ, ട്വിങ്കിള്‍ ഖന്ന
അക്ഷയ് കുമാർ, ട്വിങ്കിള്‍ ഖന്ന ഇന്‍സ്റ്റഗ്രാം
ചലച്ചിത്രം

അന്ന് 500 രൂപ വാടക; ആ പഴയ വീട് സ്വന്തമാക്കാൻ അക്ഷയ് കുമാർ

സമകാലിക മലയാളം ഡെസ്ക്

കുട്ടിക്കാലം ചെലവഴിച്ച ബാന്ദ്ര ഈസ്റ്റിലെ പഴയ വാടകവീട് സ്വന്തമാക്കാൻ ബോളിവുഡ് താരം അക്ഷയ്‌ കുമാർ. 500 രൂപ വാടകയ്ക്കാണ് താനും സഹോദരിയും അമ്മയും അച്ഛനുമടങ്ങിയ കൊച്ചു കുടുംബം ആ വീട്ടിൽ കഴിഞ്ഞത്. തന്റെ കുട്ടിക്കാല ഓർമ്മകൾ നിറഞ്ഞ ആ പഴയ വീട്ടിൽ മാസത്തില്‍ ഒരിക്കലെങ്കിലും താൻ സന്ദർശിക്കാറുണ്ടെന്നും അക്ഷയ്‌ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആ പഴയ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോഴൊക്കെ തനിക്ക് അങ്ങേയറ്റം സന്തോഷം തോന്നാറുണ്ട്. എന്നാൽ അടുത്തിടെയാണ് അപ്പാർട്ട്‌മെന്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതായി അറിഞ്ഞത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഫ്ലാറ്റിലായിരുന്നു കുടുംബത്തിനൊപ്പം അക്ഷയ് കുമാർ കുട്ടിക്കാലത്ത് താമസിച്ചത്. നവീകരിച്ച് കെട്ടിടം കൈമാറ്റം ചെയ്യും മുൻപ് ആ വീട് തനിക്ക് സ്വന്തമാക്കാൻ താൽപര്യമുണ്ടെന്ന് ഉടമയെ അറിയിച്ചതായും അക്ഷയ്‌ കുമാർ പറഞ്ഞു.

അവിടെ താമസിച്ചിരുന്ന കാലത്തെ മനോഹരമായ ഓർമ്മകൾ ഇപ്പോഴും മനസ്സിനോടു ചേർന്നുനിൽക്കുന്നുണ്ടെന്നും അക്ഷയ് പറയുന്നു. ഇപ്പോൾ ആ വീട്ടിൽ താനുമായി ബന്ധമുള്ള ആരുമില്ലെങ്കിലും ആ വീട് തനിക്ക് പ്രിയപ്പെട്ടതാണെന്നും അതിനാലാണ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഴയ വീട്ടിൽ കഴിഞ്ഞപ്പോഴുള്ള ഓർമ്മകളെ കുറിച്ച് അദ്ദേഹം വാചാലനായി. വീടിന് സമീപത്തെ പേരമരത്തിൽ നിന്നും സഹോദരിക്കൊപ്പം പേരക്ക പറിച്ചിരുന്നതും ജോലി കഴിഞ്ഞ് അച്ഛൻ മടങ്ങി വരുന്നത് അപ്പാർട്ട്‌മെന്റിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കിനിൽക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവിൽ മുംബൈയിലെ ജുഹുവിൽ കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ആഡംബര ഭവനത്തിലാണ് താരവും കുടുംബവും താമസിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 80 കോടിയാണ് വീടിന്റെ വിലമതിപ്പ്. മനോഹരമായ ഇന്റീരിയർ ചെയ്ത വീട്ടിൽ ഹോം തിയറ്റർ, പൂർണ്ണസജ്ജമായ ജിം, ഓഫിസ് മുറികൾ, വിശാലമായ പൂന്തോട്ടം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം