പ്രാർഥന ഇന്ദ്രജിത്ത്
പ്രാർഥന ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാം
ചലച്ചിത്രം

'ആ അങ്ങകലെ എങ്ങോ പോയി'; ആടുജീവിതത്തിലെ പെരിയോനെ പാടി പ്രാർഥന, വിമർശനം

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടു ജീവിതം തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രശംസയോടെ മുന്നേറുകയാണ്. ചിത്രത്തിൽ എആർ റഹ്മാൻ സം​ഗീതം ചെയ്ത ​ഗാനം 'പെരിയോനോ എൻ റഹ്മാനേ' സോഷ്യൽമീഡിയയിലടക്കം തരം​ഗമാവുകയാണ്. കൊച്ചച്ഛൻ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രത്തിലെ ​ഗാനം ആലപിച്ച് വൈറലായിരിക്കുകയാണ് പ്രാർഥന ഇന്ദ്രജിത്ത്. ചെറിയപെരുന്നാളിന്റെ ആശംസകൾ നേർന്നു കൊണ്ടാണ് പ്രാർഥന വിഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പെരിയോൻ എന്ന ​ഗാനം ആലപിച്ച ജിതിൻ രാജ് ഉൾപ്പെടെ നിരവധി പ്രമുഖർ പ്രാർഥനയുടെ വിഡിയോയിൽ പ്രതികരിച്ചു. ഈ മനോഹര ​ഗാനം ആലപിച്ചതിന് നന്ദി എന്നായിരുന്നു ജിതിൻ രാജിന്റെ കമന്റിന് പ്രാർഥന മറുപടി നൽകിയത്. വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ പ്രാർഥനയുടെ ആലാപനത്തെ വിമർശിച്ചും ആളുകൾ രം​ഗത്തെത്തി.

'പാട്ടിനെ പാടി നശിപ്പിച്ചു', 'ആ അങ്ങകലെ എങ്ങോ പോയി സ്വന്തം കൊച്ചച്ഛനോട് ഇത് വേണ്ടായിരുന്നു', 'അച്ഛന്‍റെ പുതിയമുഖത്തെക്കാള്‍ മെച്ചപ്പെട്ടത്' എന്നിങ്ങനെയായിരുന്നു വിമർശനം. എന്നാൽ വിമർശകർക്ക് മറുപടിയുമായി മറ്റുചിലരും രംഗത്തെത്തി. ‘മോൾ പാടുന്നതിന്റെ രണ്ടു വരി പോലും പാടാൻ അറിയാത്തവരാണ് കമന്റ് ബോക്‌സിൽ വന്നു വിധിക്കുന്നത്’, ‘പാട്ട് കൊള്ളാല്ലോ. കമന്റ് ബോക്സിൽ ചില ജഡ്ജസിനു പിടിച്ചില്ല’ എന്നിങ്ങനെയാണ് അവരുടെ പ്രതികരണം. സോഷ്യൽമീഡിയയിലൂടെ സജീവമായ താര പുത്രി വിദേശത്ത് പഠിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല