'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയെ പ്രശംസിച്ച് നടന്‍ മോഹന്‍ലാല്‍
'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയെ പ്രശംസിച്ച് നടന്‍ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക്‌
ചലച്ചിത്രം

'എന്നെ പഴയകാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി'; വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടതിന് പിന്നാലെ നന്ദി അറിയിച്ച് മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

വിനീത് ശ്രീനിവാസന്‍ സംവിധാനവും തിരക്കഥയും ഒരുക്കിയ 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയെ പ്രശംസിച്ച് നടന്‍ മോഹന്‍ലാല്‍. ഭാര്യ സുചിത്രയ്‌ക്കൊപ്പം സിനിമ കാണുന്ന ചിത്രവും ഒപ്പം സ്വന്തം കൈപ്പടയില്‍ ചിത്രത്തെക്കുറിച്ച് എഴുതിയ കുറിപ്പും മോഹന്‍ലാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. തന്നെയും സിനിമ പഴയകാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായും ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തില്‍ തിരിഞ്ഞുനോക്കാത്തവരുണ്ടാകുമോ?. എത്ര ചെറുതായാലും ശരി നേട്ടങ്ങള്‍ക്ക് നടുവില്‍ നിന്ന് അങ്ങിനെ തിരിഞ്ഞുനോക്കുമ്പോള്‍ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങള്‍ കാണാം'.

'വിനീത് ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ കണ്ടപ്പോള്‍ ഞാനും എന്റെ പഴയകാലങ്ങളിലേക്ക് പോയി. കഠിനമായ ഭൂതകാലത്തെ അതേതീവ്രതയോടെ പുനരാവിഷ്‌കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോള്‍ ഉണ്ടാകുന്ന ഊറിവരുന്ന ഒരു ചിരി ഈ സിനിമ കാത്തിവച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ എല്ലാപ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി'- മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്‌

സിനിമയ്ക്ക് തീയറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാടും വീടും ഉപേക്ഷിച്ച് സിനിമയെന്ന മോഹത്തിലേക്ക് സഞ്ചരിക്കുന്ന രണ്ട് യുവാക്കളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്മാന്‍ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം