ആമിര്‍ ഖാനും കിരണ്‍ റാവുവും, സന്ദീപ് റെഡ്ഡി
ആമിര്‍ ഖാനും കിരണ്‍ റാവുവും, സന്ദീപ് റെഡ്ഡി  ഇന്‍സ്റ്റഗ്രാം
ചലച്ചിത്രം

'ആദ്യം പോയി ആമിര്‍ ഖാനോട് ചോദിക്ക്': കിരണ്‍ റാവുവിനെതിരെ അനിമല്‍ ഡയറക്ടര്‍

സമകാലിക മലയാളം ഡെസ്ക്

മ്പന്‍ വിജയമായ ചിത്രമാണ് രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വെങ്ക ഒരുക്കിയ അനിമല്‍. എന്നാല്‍ ചിത്രം സ്ത്രീവിരുദ്ധമാണെന്ന് പലകോണില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സംവിധായികയും ആമിര്‍ ഖാന്റെ മുന്‍ ഭാര്യയുമായ കിരണ്‍ റാവു ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ കിരണ്‍ റാവുവിന് മറുപടിയുമായി സന്ദീപ് റെഡ്ഡി എത്തിയിരിക്കുകയാണ്.

ആമിര്‍ ഖാന്റെ പഴയ സിനിമകളിലെ സ്ത്രീവിരുദ്ധതയെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് സന്ദീപിന്റെ മറുപടി. ദില്‍ എന്ന സിനിമയില്‍ ആമിറിന്റെ കഥാപാത്രം നായികയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പ്രണയത്തില്‍ വീഴ്ത്തുന്നുണ്ട്. ഇതേക്കുറിച്ച് ആദ്യം ആമീറിനോട് ചോദിക്കാനാണ് സന്ദീപ് പറഞ്ഞത്.

എന്റെ അസിസ്റ്റന്റ് എനിക്കൊരു ആര്‍ട്ടിക്കിള്‍ അയച്ചുതന്നു. സൂപ്പര്‍താരത്തിന്റെ മുന്‍ ഭാര്യയുടേതായിരുന്നു. ബാഹുബലി, കബീര്‍ സിങ് തുടങ്ങിയ ചിത്രങ്ങള്‍ സ്ത്രീവിരുദ്ധതയും സ്റ്റോക്കിങ്ങും പ്രോത്സാഹിപ്പിക്കുന്നു എന്നാണ് അവര്‍ പറഞ്ഞത്. സ്റ്റോക്കിങ്ങും സ്ത്രീകളെ സമീപിക്കുന്നതും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് അറിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. സാഹചര്യം മനസിലാക്കാതെ ആളുകള്‍ ഇത് വായിക്കുമ്പോള്‍ അവര്‍ അംഗീകരിക്കും. അത് ശരിയല്ല.

എനിക്ക് ആ സ്ത്രീയോട് പറയാനുള്ളത്, ആദ്യം പോയി ആമീര്‍ ഖാനോട് 'ഖാംബേ ജെയ്‌സെ ഖടി ഹേ' എന്ന ഗാനത്തെ കുറിച്ച് ചോദിക്കൂ എന്നാണ്. എന്നിട്ട് എന്റെ അടുത്ത് വരൂ. ദില്‍ നിങ്ങള്‍ക്ക് ഓര്‍മിയില്ലേ. നായികയെ തെറ്റാണെന്ന് മനസിലാക്കിക്കാന്‍ ബലാത്സംഗത്തിന്റെ അടുത്ത് വരെ എത്തുന്നുണ്ട്. അങ്ങനെയാണ് അവള്‍ ചെയ്തത് തെറ്റാണെന്ന് മനസിലാക്കുന്നത്. അവള്‍ അവസാനം പ്രണയത്തില്‍ വീഴുകയാണ്. അത് എന്താണ്? ചുറ്റുപാട് മനസിലാക്കാതെ വിമര്‍ശിക്കുന്നത് എന്തിനാണെന്ന് എനിക്ക് അറിയില്ല.- സന്ദീപ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ ബോംബ് ഭീഷണി; വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ പൊലീസ് പരിശോധന

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ

56 ഇഞ്ച് നെഞ്ചിന് ഇതുവരെ ധൈര്യം വന്നിട്ടില്ല; പൊതു സംവാദത്തില്‍ മോദിയെ പരിഹസിച്ച് ജയറാം രമേശ്

വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണി, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ