ഷാഹിദ് കപൂര്‍
ഷാഹിദ് കപൂര്‍ ഫെയ്സ്ബുക്ക്
ചലച്ചിത്രം

'എഐ അല്ല, മനുഷ്യരാണ് പ്രശ്‌നം': ഡീപ് ഫെക്ക് വിഡിയോയില്‍ ഷാഹിദ് കപൂര്‍

സമകാലിക മലയാളം ഡെസ്ക്

ര്‍ധിച്ചുവരുന്ന ഡീപ് ഫെക്ക് വിഡിയോയില്‍ പ്രതികരണവുമായി ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍. എഐയെ മനുഷ്യര്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്നും മനുഷ്യന്മാരാണ് യഥാര്‍ത്ഥ വില്ലന്മാര്‍ എന്നുമാണ് താരം പറഞ്ഞത്.

മനുഷ്യന്മാര്‍ ആണ് പ്രശ്‌നം. അവരാണ് ലോകത്തോട് ഇത് ചെയ്യുന്നത്. എന്നിട്ട് എഐയെ കുറ്റം പറയും. നമ്മള്‍ റിയാലിറ്റിയില്‍ അല്ല ജീവിക്കുന്നത്. യഥാര്‍ത്ഥമല്ലാത്തത് സോഷ്യല്‍ മീഡിയയില്‍ കാണിക്കുകയാണ് നമ്മള്‍. എന്നിട്ട് യാഥാര്‍ത്ഥ്യവുമായി ഇത് താരതമ്യം ചെയ്ത് വിഷാദത്തിലേക്ക് വീഴുന്നു. അതാണ് സത്യം. നമ്മള്‍ മറ്റൊരു യാഥാര്‍ത്ഥ്യത്തെ തിരയുകയാണ്. അതാണ് എഐ. മനുഷ്യന്‍ നിര്‍മിച്ചതും ദൈവം സൃഷ്ടിച്ചതും തമ്മില്‍ വ്യത്യാസമുണ്ട്.- ഷാഹിദ് കപൂര്‍ പറഞ്ഞു.

ഇതിനോടകം ബോളിവുഡിലെ നിരവധി താരങ്ങളുടെ ഡീപ് ഫേക്ക് വിഡിയോ ആണ് പുറത്തിറങ്ങിയത്. കൂട്ടത്തില്‍ ഏറ്റവും ചര്‍ച്ചയായത് രശ്മിക മന്ദാനയുടെ വിഡിയോ ആണ്. ഇതില്‍ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി, ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

കാലഭൈരവനെ തൊഴുതു, വാരാണസിയില്‍ മൂന്നാമൂഴം തേടി നരേന്ദ്രമോദി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വേനല്‍മഴ കടുക്കുന്നു, ഇന്ന് രണ്ടു ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് അലര്‍ട്ട്, എട്ടു ജില്ലകളില്‍ കൂടി മുന്നറിയിപ്പ്

സിദ്ധാര്‍ഥന്റെ മരണം; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അമ്മക്ക് അനുവാദം നല്‍കി ഹൈക്കോടതി

അഭിഭാഷകര്‍ ഉപഭോക്തൃ നിയമത്തിനു കീഴില്‍ വരില്ല, സേവനത്തിലെ കുറവിനു കേസെടുക്കാനാവില്ലെന്നു സുപ്രീംകോടതി