ഭ്രമയുഗം ട്രെയിലര്‍
ഭ്രമയുഗം ട്രെയിലര്‍ യൂട്യൂബ്
ചലച്ചിത്രം

അടിമുടി നിഗൂഢതകള്‍; ആകാംക്ഷ നിറച്ച് 'ഭ്രമയുഗം' ട്രെയിലര്‍, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന 'ഭ്രമയുഗം' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രഖ്യാപനം മുതല്‍ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി നായകനായി എത്തുന്നതു കൊണ്ട് തന്നെ ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെയാണ്. ഏറെ നിഗൂഢതകള്‍ നിറഞ്ഞതാണ് ട്രെയിലര്‍. അബുദാബി അല്‍ വഹ്ദ മാളില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടിയാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്.

2.38 മിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തുവന്നത്. പൂര്‍ണമായും ബ്ലാക്ക് ആന്റ് വൈറ്റില്‍ പുറത്തിറങ്ങുന്ന ഹൊറര്‍ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് മമ്മൂട്ടിയെത്തുന്നത്. മമ്മൂട്ടി നെഗറ്റീവ് ടച്ചില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ സദാശിവന്‍ ആണ്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. രേവതി, ഷെയ്ന്‍ നിഗം എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ഭൂതകാലം സംവിധാനം ചെയ്ത ആളാണ് രാഹുല്‍. ചിത്രത്തില്‍ മണികണ്ഠന്‍ ആചാരി, അമല്‍ദ ലിസ് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്