ഉണ്ണി മുകുന്ദന്‍ പങ്കുവച്ച പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്, ഉണ്ണി മുകുന്ദന്‍
ഉണ്ണി മുകുന്ദന്‍ പങ്കുവച്ച പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്, ഉണ്ണി മുകുന്ദന്‍ ഫെയ്സ്ബുക്ക്
ചലച്ചിത്രം

'ഇത് നിര്‍ത്താന്‍ എത്ര പണം നല്‍കണം': അനുശ്രീയെ ചേര്‍ത്തുള്ള വ്യാജ വാര്‍ത്തയില്‍ ഉണ്ണി മുകുന്ദന്‍

സമകാലിക മലയാളം ഡെസ്ക്

ടി അനുശ്രീയുടെ പേര് ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഇരുവരുടേയും വിവാഹിത്തേക്കുറിച്ച് ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത്തരം വാര്‍ത്തകള്‍ നിര്‍ത്താനായി എത്ര പണം നല്‍കണം എന്നാണ് ഉണ്ണി മുകുന്ദന്‍ ചോദിച്ചത്.

'മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്' എന്നാണ് അടിക്കുറിപ്പിലാണ് ഇരുവരും ഒന്നിച്ചിരിക്കുന്ന ചിത്രം എത്തിയത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചായിരുന്നു നടന്റെ പ്രതികരണം ''ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്റ് ചെയ്യണം?'' എന്നാണ് ഉണ്ണി ചോദിച്ചത്. പോസ്റ്റിനു താഴെ നിരവധി പേരാണ് ഉണ്ണി മുകുന്ദനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്.

ഉണ്ണി മുകുന്ദനും അനുശ്രീയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തത് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അടുത്തിടെ അനുശ്രീയുടെ ഗൃഹപ്രവേശനത്തിനും ഉണ്ണി മുകുന്ദന്‍ എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്