കമല്‍ഹാസന്‍, ശിവകാര്‍ത്തികേയന്‍
കമല്‍ഹാസന്‍, ശിവകാര്‍ത്തികേയന്‍ ഫെയ്സ്ബുക്ക്
ചലച്ചിത്രം

മുസ്ലീം സമുദായത്തെ മോശമായി ചിത്രീകരിച്ചു; കമലഹാസും ശിവകാർത്തികേയനുമെതിരെ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ശിവകാർത്തികേയൻ നായകനായി എത്തുന്ന 'അമരൻ' എന്ന ചിത്രത്തിനെതിരെ തമിഴ്നാട്ടിൽ വൻ പ്രതിഷേധം. ചിത്രത്തിൽ മുസ്ലീം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് മുസ്ലീം സംഘടനകളാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുന്നത്. കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും സോണി പിക്ച്ചേഴ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ നിർമാതാവ് കമലഹാസനും നടൻ ശിവകാർത്തികേയനുമെതിരെ പ്രതിഷേധം ശക്തമായത്. ചിത്രത്തിൽ മുസ്‌ലിങ്ങളെയും കശ്മീരിലെ ജനങ്ങളെയും തീവ്രവാദികളാക്കി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. തമിഴക മക്കൾ ജനനായക കക്ഷിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിനിമയുടെ റിലീസ് തടയാൻ തമിഴ്നാട് സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് പാർട്ടിയുടെ തിരുച്ചിറപ്പള്ളി ജില്ലാസെക്രട്ടറി റയാൽ സിദ്ദിഖി ആവശ്യപ്പെട്ടു. കമലിനെയും ശിവകാർത്തികേയനെയും ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മേജർ മുകുന്ദ് എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്.

രാജ്യം അശോക ചക്ര നൽകി ആദരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതമാണ് സിനിമയുടെ പ്രമേയമെന്ന് റിപ്പോർട്ടുകളുണ്ട്. 2014ൽ ജമ്മു-കശ്മീരിലെ ഷോപിയാനിൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നയിക്കുന്നതിനിടെയാണ് മുകുന്ദ് വരദരാജൻ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു