ചലച്ചിത്രം

'ലാലേട്ടനോട് വന്ന് കാണാന്‍ പറഞ്ഞിട്ടുണ്ട്'; ഗാന്ധിഭവനില്‍ എത്തി ടിപി മാധവനെ കണ്ട് ഗണേഷ് കുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: ഗതാഗത മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പത്താനപുരത്തെ ഗാന്ധി ഭവനില്‍ എത്തി കെ.ബി ഗണേഷ് കുമാര്‍.ഗാന്ധി ഭവന്‍ ഒരുക്കിയ സ്വീകരണത്തിലും മന്ത്രി പങ്കെടുത്തു. ഗാന്ധി ഭവനിലെ അന്തേവാസിയായ നടന്‍ ടി.പി മാധവനെ സന്ദര്‍ശിച്ച്  വിശേഷങ്ങളും ഗണേഷ് തിരക്കി. 

നടന്‍ മോഹന്‍ലാലിനോടും ഗാന്ധി ഭവനില്‍ എത്തി ടി.പി മാധവനെ കാണണമെന്ന് കാര്യം പറഞ്ഞിട്ടുണ്ടെന്നും ഗണേഷ് കമാര്‍ പറഞ്ഞു. എന്നാല്‍ മോഹന്‍ ലാല്‍ ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും പിന്നീട് വന്ന് കണ്ടോളുമെന്നും മന്ത്രി പറഞ്ഞു. രണ്ട് ദിവസത്തിനുള്ള വീണ്ടും വന്ന് കാണമെന്ന് മാധവന് മന്ത്രി ഉറപ്പും നല്‍കി. 

മലയാള സിനിമയില്‍ സജീവമായിരുന്ന ടി.പി മാധവന്‍. 2015ല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്കു ശേഷമാണ് പത്തനാപുരം ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിന് എത്തിയത്. പുനലൂര്‍ സോമരാജന്റെ നേത്വത്തിലാണ് ഗാന്ധി ഭവന്‍ പ്രവര്‍ത്തിക്കുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

പൂരനും അര്‍ഷദും തകര്‍ത്താടിയിട്ടും ജയിക്കാനായില്ല; ലഖ്‌നൗവിനെ തോല്‍പ്പിച്ച് ഡല്‍ഹി

നവവധുവിനെ മര്‍ദിച്ച രാഹുലിനെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് ഉടന്‍

കള്ളാ, നീ കവര്‍ന്നത് സ്വപനം കൂടിയാണ്...; കാനഡയില്‍ ജോലിക്ക് പോകാന്‍ യുവതി സൂക്ഷിച്ച രണ്ടരലക്ഷം മോഷണം പോയി

നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍