ചലച്ചിത്രം

ഹോളിവുഡ് നടി ഗ്ലിനിസ് ജോണ്‍സ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ചലസ്: ഹോളിവുഡ് നടി ഗ്ലിനിസ് ജോണ്‍സ് അന്തരിച്ചു. 100 വയസായിരുന്നു. ലോസ് ആഞ്ചലസിലെ വസതിയില്‍ വച്ച് ഇന്നലെയായിരുന്നു മരണം. താരത്തിന്റെ മാനേജരായ മിറ്റ്ച്ച് ക്ലെം ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. മേരി പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയാണ് ഗ്ലിനിസ് ജോണ്‍സ് ശ്രദ്ധനേടുന്നത്. 

60 വര്‍ഷത്തോളമായി ഹോളിവുഡില്‍ നിറഞ്ഞുനിന്നിരുന്ന താരമാണ് ഗ്ലിനിസ്. 1023ല്‍ ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ഗ്ലിന്‍സ് മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് അഭിനയത്തിലേക്ക് എത്തുകയായിരുന്നു. 1948ലെ മിറാന്‍ഡ എന്ന ചിത്രത്തിലെ മത്സ്യകന്യകയുടെ വേഷമാണ് ഗ്ലിന്‍സിനെ ശ്രദ്ധേയയാക്കുന്നത്. 

1960ലെ ദി സണ്‍ഡൗണേഴ്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ നോമിനേഷനും ലഭിച്ചു. എ ലിറ്റില്‍ നൈറ്റ് മ്യൂസിക് എന്ന ചിത്രത്തിന് ടോണി അവാര്‍ഡിനും അര്‍ഹയായി. വൈല്‍ യൂ വെയര്‍ സ്ലീപ്പിങ്, സൂപ്പര്‍സ്റ്റാര്‍ എന്നീ ചിത്രങ്ങളിലാണ് അവസാനം അഭിനയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍