ചലച്ചിത്രം

'ഏഴു ദിവസത്തില്‍ പേര് മാറ്റിയില്ലെങ്കില്‍ നിയമനടപടി': വിഘ്‌നേഷ് ശിവന്റെ 'എല്‍ഐസി'ക്കെതിരെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍

സമകാലിക മലയാളം ഡെസ്ക്

സംവിധായകനും നിര്‍മാതാവുമായ വിഘ്‌നേഷ് ശിവന് നോട്ടീസ് അയച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. വിഘ്‌നേഷിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.  വിഘ്നേഷ് സംവിധാനം ചെയ്യുന്ന എല്‍ഐസി- ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്ന പേരാണ് വിവാദമായത്. 

സിനിമയുടെ പേര് മാറ്റണം എന്നാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആവശ്യം. ഏഴ് ദിവസത്തിനുള്ളില്‍ പേര് മാറ്റിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. വിഘ്‌നേഷ് ശിവനോ ടീമോ ഇതില്‍ പ്രതികരിച്ചിട്ടില്ല. 

സംവിധായകനും നടനുമായ പ്രദീപ് രംഗനാഥനും കൃതി ഷെട്ടിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് എല്‍ഐസി. കഴിഞ്ഞ ഡിസംബറിലാണ് ചിത്രം പ്രഖ്യാപിക്കുന്നത്. ചിത്രത്തിന്റെ പൂജ ചിത്രങ്ങളും വിഘ്നേഷ് പങ്കുവച്ചിരുന്നു. എസ്‌ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും റൗഡി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. രവി വര്‍മന്‍ ഛായാഗ്രഹണം നിര്‍വഹിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം, വീണ്ടും കളത്തിലിറങ്ങാന്‍ കെജരിവാള്‍; റോഡ് ഷോ- വീഡിയോ

ഭാര്യയ്ക്ക് നേരെ 'ഐസ്ക്രീം' ആസിഡ് ആക്രമണം, ​ഗുരുതരമായി പൊള്ളലേറ്റ മകൻ ആശുപത്രിയിൽ; സംഭവം ഇങ്ങനെ

ദേശീയ സാങ്കേതികവിദ്യ ദിനം, പൊഖ്‌റാനിലെ അണുബോംബ് പരീക്ഷണത്തിന്റെ പ്രാധാന്യമെന്ത്?, അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങള്‍

ഇതെന്താ കണ്ടം ക്രിക്കറ്റോ?; ഇങ്ങനെയൊരു റണ്‍ ഔട്ട് ചാന്‍സ്!ചിരി പടര്‍ത്തി വിഡിയോ

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു