ചലച്ചിത്രം

'ബില്‍ക്കിസ് ബാനുവിന്റെ കഥ സിനിമയാക്കാന്‍ ആഗ്രഹമുണ്ട്, തിരക്കഥയും റെഡി; പക്ഷേ....'

സമകാലിക മലയാളം ഡെസ്ക്

ബില്‍ക്കിസ് ബാനു കേസില്‍ സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി മൂന്ന് വര്‍ഷത്തോളമായി ഗവേഷണം നടത്തുകയാണെന്നും നടി കങ്കണ. എന്നാല്‍ രാഷ്ട്രീയമായ വിഷയമായതിനാല്‍ ചിത്രം നിര്‍മിക്കാനായി ആരും മുന്നോട്ട് വരുന്നില്ലെന്നും കങ്കണ വ്യക്തമാക്കി. 

സിനിമയെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തിരക്കഥയും തയ്യാറാണ്. വിഷയത്തില്‍ ഞാന്‍ മൂന്ന് വര്‍ഷത്തോളമായി ഗവേഷണം നടത്തുന്നു. എന്നാല്‍ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ തുടങ്ങി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമ എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിക്കുന്ന ചിത്രങ്ങളില്‍ അവര്‍ക്ക് അവരുടേതായ ചില നിബന്ധനകള്‍ ഉണ്ടെന്നാണ് പറയുന്നത്. ഞാനൊരു ബിജെപി അനുഭാവി ആയതിനാല്‍ ജിയോ സിനിമയ്ക്കും സഹകരിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് പറഞ്ഞത്. 

കങ്കണയുടെ എക്‌സില്‍ ഒരാള്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. ബില്‍ക്കിസ് ബാനു കേസില്‍ കങ്കണ ഒരു സിനിമ ചെയ്യാണമെന്നാണ് ഒരാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 
 
പ്രിയപ്പെട്ട കങ്കണ മാം, സ്ത്രീ ശാക്തീകരണത്തോടുള്ള താങ്കളുടെ അഭിനിവേശം പ്രചോദനം നല്‍കുന്നതാണ്. ബില്‍ക്കിസ് ബാനു വിഷയത്തില്‍ ശക്തമായ ഒരു സിനിമയെടുക്കാന്‍ താങ്കള്‍ക്ക് താല്‍പ്പര്യമുണ്ടോ. ബില്‍ക്കിസിന് വേണ്ടി താങ്കള്‍ അത് ചെയ്യുമോ? കുറഞ്ഞ് മനുഷ്യത്വത്തിന്റെ പേരില്‍ എന്നാണ് എക്‌സിലൂടെ ഒരാള്‍ ചോദിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

കള്ളപ്പണം വെളുപ്പിക്കല്‍; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍

ഇരട്ടയാറിലെ പെൺകുട്ടിയുടേത് ആത്മഹത്യ; പൊലീസിന്റെ നി​ഗമനം

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

മകൾ തടസം, 16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി: അമ്മയ്ക്കും കാമുകനും ജീവപര്യന്തം