ചലച്ചിത്രം

'ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ വയറും വീര്‍ക്കും': രസകരമായ പോസ്റ്റുമായി അമല പോള്‍

സമകാലിക മലയാളം ഡെസ്ക്

ദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് നടി അമല പോള്‍. താരത്തിന്റെ മെറ്റേണിറ്റി ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ശ്രദ്ധനേടുന്നത് അമല പങ്കുവച്ച ഭര്‍ത്താവിനൊപ്പമുള്ള ഒരു പോസ്റ്റാണ്. 

തനിക്കൊപ്പം ഭര്‍ത്താവിന്റെ വയറും വീര്‍ക്കുകയാണെന്നാണ് പോസ്റ്റിലൂടെ അമല പറയുന്നത്. നിങ്ങള്‍ക്കറിയാമോ? ഗര്‍ഭകാലത്ത് ഭാര്യയുടെ വയറു വീര്‍ക്കുന്ന പോലെ ഭര്‍ത്താവിന്റേയും വയറ് വീര്‍ക്കുമെന്നാണ് പറയപ്പെടുന്നത്. അവള്‍ ഗര്‍ഭിണിയായി എന്ന ചിന്ത മാറ്റേണ്ട സമയമായി. ഞങ്ങളാണ് ഗര്‍ഭിണിയായത്. സോറി ഹസ്ബന്റ്. ഗര്‍ഭകാലത്തെ നിറവയര്‍ പങ്കുവെക്കപ്പെടുമെന്ന വിപ്ലവാത്മക ചിന്തകള്‍ക്കൊപ്പമാണെങ്കില്‍ ഹാര്‍ട്ട് ബട്ടണ്‍ അമര്‍ത്തു. നിങ്ങളുടെ അഭിപ്രായം കമന്റില്‍ പറയൂ.- എന്നാണ് അമല പോള്‍ കുറിച്ചത്. 

പോസ്റ്റിന് താഴെ നിരവധി പേരാണ് രസകരമായ കമന്റുമായി എത്തുന്നത്. അത് ശരിയാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. ഭാര്യ ഗര്‍ഭിണിയാവുമ്പോള്‍ ഭര്‍ത്താവും ഗര്‍ഭിണിയാവും. ഇവര്‍ ഹൃദയത്തില്‍കുട്ടികളെ കൊണ്ടു നടക്കുമെന്നും കമന്റില്‍ പറയുന്നു. ആരാണ് യഥാര്‍ത്ഥത്തില്‍ ഗര്‍ഭിണി എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി