ചലച്ചിത്രം

'അങ്ങ് ഇഷ്ടപ്പെട്ടു, അത്രയൊള്ളൂ': കൗമാരത്തിലേക്ക് പിഷാരടിയും സൗമ്യയും; റൊമാന്റിക് വിഡിയോ ഹിറ്റ്

സമകാലിക മലയാളം ഡെസ്ക്

ടനും സംവിധായകനുമായി മലയാളികളുടെ മനസിൽ ഇടംകണ്ടെത്തിയ നടനാണ് രമേശ് പിഷാരടി. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും ആരാധകർ ഏറെയാണ്. തമാശ നിറഞ്ഞ ക്യാപ്ഷനുകൾക്കൊപ്പമായിരിക്കും പിഷാരടിയുടെ ഭൂരിഭാ​ഗം പോസ്റ്റുകളും. എന്നാൽ ഇത്തവണ ഇതിൽ വ്യത്യാസമുണ്ട്. റൊമാന്റിക് വിഡിയോയുമായാണ് പിഷാരടി എത്തുന്നത്. 

13ാം വിവാഹത്തിന് ഭാര്യ സൗമ്യയ്ക്ക് ആശംസകൾ നേർന്നുകൊണ്ടുള്ളതാണ് താരത്തിന്റെ പ്രണയാർദ്രമായ വിഡിയോ. ‘അധിപൻ’ സിനിമയിലെ മോഹൻലാലിന്റെ ഡയലോഗ് ചേർത്താണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. സൗമ്യയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റ്. 

വിവാഹജീവിതത്തിന്റെ കൗമാരകാലത്തേക്ക് കടക്കുന്നു എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരും താരങ്ങളുമാണ് ആശംസകളുമായി എത്തുന്നത്. 2011ലായിരുന്നു സൗമ്യയും രമേശ് പിഷാരടിയും തമ്മിലുള്ള വിവാഹം. ഇരുവർക്കും മൂന്നു മക്കളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

പുതിയകാലത്തിന്റെ സാംസ്‌കാരിക വ്യവസായം

എപ്പോഴും അസുഖം? രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ഇവ ശീലമാക്കാം

രാമക്ഷേത്രത്തിന് പിന്നാലെ സീതയ്ക്ക് കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ

ഇന്ത്യന്‍ കോച്ച്; റഡാറില്‍ ഫ്‌ളെമിങും പോണ്ടിങും?