ചലച്ചിത്രം

രശ്മികയുടെ ഡീപ് ഫെക്ക് നിർമിച്ചത് ഫോളോവേഴ്സിനെ കൂട്ടാൻ; അറസ്റ്റിലായത് 24കാരൻ ടെക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ നിർമിച്ച കേസിൽ അറസ്റ്റിലായത് ആന്ധ്ര പ്രദേശ് സ്വദേശിയായ ടെക്കി. 24 കാരനായ ഈമാനി നവീന്‍ ആണ് വിഡിയോ നിർമിച്ചത്. ഇയാൾ കുറ്റം സമ്മതിച്ചു. രശ്മികയുടെ പേരിലുള്ള ഫാൻ പേജിലെ ഫോളോവേഴ്സിനെ കൂട്ടാൻ വേണ്ടിയാണ് വിഡിയോ നിർമിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ആന്ധ്രപ്രദേശിൽ നിന്ന് ഡൽഹി പൊലീസാണ് നവീനെ അറസ്റ്റ് ചെയ്യുന്നത്.

രശ്മികയുടെ കടുത്ത ആരാധകനായ ഇയാൾ ഇൻസ്റ്റഗ്രാമിൽ നടിയുടെ ഫാൻ പേജ് ക്രിയേറ്റ് ചെയ്തിരുന്നു. ഈ അക്കൗണ്ടിലെ ഫോളോവേഴ്സിനെ കൂട്ടുന്നതിനായാണ് ഡീപ് ഫേക്ക് വിഡിയോ നിർമിക്കുന്നത്. ഈ അക്കൗണ്ടിലൂടെയാണ് ആദ്യം വിഡിയോ പോസ്റ്റ് ചെയ്യുന്നത്. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ കൊണ്ട് വീഡിയോ വൈറലായി. ഫോളോവേഴ്സിന്റെ എണ്ണത്തിലും വലിയ വർധനവുണ്ടായി. 

എന്നാല്‍ സംഭവം വിവാദമായതോടെ നവീന്‍ വീഡിയോ നീക്കം ചെയ്യുകയും ഇന്‍സ്റ്റഗ്രാം ചാനലിന്റെ പേര് മാറ്റുകയും ചെയ്തു. കൂടാതെ സ്മാര്‍ട്ട്ഫോണ്‍ ഉള്‍പ്പെടെയുള്ള തന്റെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍നിന്ന് നവീന്‍, വീഡിയോയും അനുബന്ധ ഫയലുകളും ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ജോലി ചെയ്യുകയാണ് അറസ്റ്റിലായ നവീൻ. പ്രതിയുമായി പൊലീസ് സംഘം ഡല്‍ഹിയിലേക്ക് തിരിച്ചു.

രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട അഞ്ഞൂറിലേറെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചാണ് പോലീസ് നവീനിലേക്ക് എത്തിയത്. കഴിഞ്ഞ നവംബറിലാണ് ബ്രിട്ടീഷ്-ഇന്ത്യന്‍ സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സര്‍ സാറാ പട്ടേലിന്റെ വീഡിയോയില്‍ എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് രശ്മികയുടെ മുഖം മോര്‍ഫ് ചെയ്ത് ഉണ്ടാക്കിയ ഡീപ്പ് ഫേക്ക് വീഡിയോ പ്രചരിച്ചത്. 
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ

കർശനമായ ഭക്ഷണക്രമം, രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ; കുറിപ്പുമായി പാർവതി