ചലച്ചിത്രം

'ജയ് ശ്രീറാം, വിശ്വാസിയാണെന്ന് ഞങ്ങള്‍ ഉറക്കെ വിളിച്ചു പറയുന്നു'; കുറിപ്പുമായി രേവതി; രൂക്ഷ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

യോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങിന് പിന്നാലെ താന്‍ വിശ്വാസിയാണെന്ന് തുറന്നു പറഞ്ഞ് നടി രേവതി. ഒരിക്കലും മറക്കാനാവാത്ത ദിവസമാണ് എന്നാണ് താരം പറഞ്ഞത്. ശ്രീരാമന്റെ തിരിച്ചുവരവ് നിരവധി പേരിലാണ് മാറ്റങ്ങള്‍ കൊണ്ടുവന്നത്. വിശ്വാസിയാണെന്ന് ആദ്യമായി വിളിച്ചു പറയുകയാണെന്നും രേവതി കുറിച്ചു. 

ജയ് ശ്രീറാം. ഇന്നലെ മറക്കാനാവാത്ത ദിവസമായിരുന്നു. രാം ലല്ലയുടെ മുഖം കാണുമ്പോള്‍ എന്റെയുള്ളില്‍ ഇത്തരമൊരു അനുഭൂതിയുണ്ടാകുമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്തോ എന്നുള്ളില്‍ നിറഞ്ഞു. ഹിന്ദുവായി ജനിച്ചിട്ടും വിശ്വാസത്തെ നമ്മള്‍ ഉള്ളില്‍വച്ചു. മറ്റുള്ളവരുടെ വിശ്വാസത്തെ വേദനിപ്പാക്കാതിരിക്കാന്‍ ശ്രമിച്ചു. നമ്മുടെ മതവിശ്വാസം വ്യക്തിപരമായി സൂക്ഷിക്കുന്നതിനാല്‍ തന്നെയാണ് ഇന്ത്യ മതേതരമായി നിലകൊള്ളുന്നത്. എല്ലാവരും അങ്ങനെ തന്നെയായിരിക്കണം. ശ്രീ രാമന്റെ വീട്ടിലേക്കുള്ള തിരിച്ചുവരവ് നിരവധി പേരിലാണ് മാറ്റങ്ങള്‍കൊണ്ടുവന്നത്. ഞങ്ങള്‍ ആദ്യമായി ഉറക്കെ പറയുകയാണ് ഞങ്ങള്‍ വിശ്വാസികളാണ് എന്ന്. ജയ് ശ്രീറാം. - രേവതി പറഞ്ഞു. 

നിരവധി പേരാണ് നടിയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തുന്നത്. വളരെ സത്യമാണ് എന്നായിരുന്നു നിത്യ മേനോന്റെ കമന്റ്. എന്നാല്‍ രേവതിയില്‍ നിന്ന് ഇങ്ങനെയൊരു പരാമര്‍ശം പ്രതീക്ഷിച്ചില്ല എന്നു പറഞ്ഞുകൊണ്ടും നിരവധി പേരാണ് എത്തുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറിസ്, മൃഗസംരക്ഷണം; മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

ആരും പേടിക്കണ്ട! കേരളത്തിൽ ഇന്ന് പല സമയങ്ങളിൽ സൈറണുകൾ മുഴങ്ങും

വീണ്ടും അവസാന ഓവര്‍ വരെ ആവേശം; ബംഗ്ലാദേശിനെ നാലുറണ്‍സിന് കീഴടക്കി ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടില്‍

കെട്ടിടനിർമ്മാണത്തൊഴിലാളി ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്