മഞ്ഞുമ്മല്‍ ബോയ്സ് പോസ്റ്റര്‍, ആന്‍റണി വര്‍ഗീസ്
മഞ്ഞുമ്മല്‍ ബോയ്സ് പോസ്റ്റര്‍, ആന്‍റണി വര്‍ഗീസ് ഫെയ്സ്ബുക്ക്
ചലച്ചിത്രം

'കയ്യിൽ സ്റ്റിച്ചിട്ടത് ഓർക്കാതെ കയ്യടിച്ചു, വീണ്ടും തുന്നിക്കെട്ട് ഇടേണ്ടിവന്നു': മഞ്ഞുമ്മൽ ബോയ്സ് കണ്ട് ആന്റണി വർ​ഗീസ്

സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടില്‍ ഉള്‍പ്പടെ തെന്നിന്ത്യയില്‍ ഒന്നടങ്കം മഞ്ഞുമ്മല്‍ ബോയ്സ് തരംഗം സൃഷ്ടിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നടന്‍ ആന്‍റണി വര്‍ഗീസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. നമ്മുടെ മലയാള സിനിമ ഇന്ത്യ മൊത്തം ചർച്ചയാകുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല എന്നാണ് താരം കുറിച്ചത്. ആവേശം മൂത്ത് കയ്യില്‍ സ്റ്റിച്ചിട്ടത് ഓര്‍ക്കാതെ കയ്യടിച്ച് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടിവന്നെന്നും പെപ്പെ പറയുന്നു.

' മഞ്ഞുമ്മൽ ബോയ്സ് '... കിടു എന്ന് പറഞ്ഞാൽ പോരാ കിക്കിടു... നമ്മടെ മലയാളസിനിമ നമ്മടെ മഞ്ഞുമ്മൽ ബോയ്സ് ഇന്ത്യ മൊത്തം ചർച്ചയാകുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല... ഓരോരുത്തരെ എടുത്തു പറയുന്നില്ല എല്ലാരും സൂപ്പർ. ഇനി ട്രിപ്പ്‌ എപ്പോൾ പോയാലും ആദ്യം ഓർമ്മവരിക ഈ സിനിമയായിരിക്കും. അത്രക്കാണ് ഈ സിനിമ നമ്മടെ ഉള്ളിലേക്കു കയറുന്നത്. ക്ലൈമാക്സിൽ ആവേശംമൂത്ത് കയ്യിൽ സ്റ്റിച് ഇട്ടത് ഒർക്കാതെ കയ്യടിച്ചതാ ഇപ്പൊ അത് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു... എന്നാലും ഈ മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റും. - ആന്‍റണി വര്‍ഗീസ് കുറിച്ചു.

ആന്‍റണിയുടെ കുറിപ്പിന് നന്ദി പറ‍ഞ്ഞുകൊണ്ട് മഞ്ഞുമ്മല്‍ ബോയ്സ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമെല്ലാം പോസ്റ്റിന് താഴെ കമന്‍റ് ചെയ്യുന്നുണ്ട്. ഗണപതി, ലാല്‍ ജൂനിയര്‍, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങയവരാണ് കമന്‍റ് ചെയ്തിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിന് തമിഴ്നാട്ടിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ തമിഴ്നാട്ടിൽ നിന്നുമാത്രം ചിത്രം 15 കോടിയിലധികം നേടിയെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ നിന്ന് ഒരു മലയാളം ചിത്രം കളക്റ്റ് ചെയ്യുന്ന ഏറ്റവും മികച്ച കളക്ഷനാണ് ഇത്. നേരത്തേ നടന്മാരായ കമൽഹാസൻ, വിക്രം, ധനുഷ്, സിദ്ധാർത്ഥ് എന്നിവരും മന്ത്രി ഉദയനിധി സ്റ്റാലിനും മഞ്ഞുമ്മൽ ബോയ്സ് ടീമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍