വിശാല്‍
വിശാല്‍ എക്സ്
ചലച്ചിത്രം

25 വര്‍ഷത്തെ എന്റെ സ്വപ്‌നം; സംവിധായകനായി അരങ്ങേറാന്‍ വിശാല്‍, ആദ്യ ചിത്രം തുപ്പരിവാളന്‍ 2

സമകാലിക മലയാളം ഡെസ്ക്

മിഴ് സൂപ്പര്‍താരം വിശാല്‍ സംവിധാന രംഗത്തിലേക്ക്. സൂപ്പര്‍ഹിറ്റായി മാറിയ തുപ്പരിവാളന്‍ സിനിമയുടെ രണ്ടാം ഭാഗത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. തന്റെ 25 വര്‍ഷത്തെ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകുന്നത് എന്നാണ് താരം പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ വിശാല്‍ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. തുപ്പരിവാളന്‍ സിനിമയുടെ ആദ്യഭാഗം സംവിധാനം ചെയ്ത മിഷ്‌കിനോട് നന്ദി പറയാനും താരം മറന്നില്ല.

25 വര്‍ഷത്തെ എന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ്. ജീവിതത്തില്‍ ഒരു സംവിധായകന്‍ ആകണമെന്നാണ് 25 വര്‍ഷം മുന്‍പ് ആഗ്രഹിച്ചത്. ഇത് അച്ഛനോട് ചെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ അര്‍ജുന്‍ സാറിനൊപ്പം വിട്ടു. അര്‍ജുന്‍ സാര്‍ പറഞ്ഞത് അനുസരിച്ചാണ് ഞാന്‍ നടനാകുന്നത്. പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹത്തിലാണ് ഇത്ര വര്‍ഷം നടനായി തുടര്‍ന്നത്. 25 വര്‍ഷത്തിനു ശേഷം ഇപ്പോള്‍ അതിനുള്ള സമയം വന്നിരിക്കുകയാണ്. തുപ്പരിവാളന്‍ 2ല്‍ ഞാന്‍ സംവിധായകനായി എത്തുകയാണ്. അതിനുള്ള ജോലികള്‍ ആരംഭിച്ചു. മെയില്‍ ഷൂട്ടിങ് ആരംഭിക്കണം. ലൊക്കേഷന്‍ നോക്കുന്നതിനായി ലണ്ടനിലേക്ക് പോവുകയാണ്. അവിടെനിന്നും അസര്‍ബൈജാനിലേക്കും മാള്‍ട്ടയിലും പോകണം. ജീവിതത്തിസ് നിങ്ങള്‍ക്ക് സ്വപ്‌നങ്ങളുണ്ടെങ്കില്‍ അതിനുവേണ്ടി ശ്രമിക്കണം. എന്റെ സ്വപ്നം നേരത്തേ നിറവേറ്റാന്‍ സഹായിച്ചതിന് സംവിധായകന്‍ മിഷ്‌കിനോടുള്ള നന്ദി അറിയിക്കുന്നു. മറ്റൊരാളുടെ കുഞ്ഞിനെ യഥാര്‍ത്ഥ ജീവിതത്തിലോ സിനിമാ ജീവിതത്തിലോ ഒരിക്കലും ഉപേക്ഷിക്കില്ല. അത് ലക്ഷ്യസ്ഥാനത്ത് എത്തിക്കും സാര്‍.- വിശാല്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2017ലാണ് തുപ്പറിവാളന്‍ റിലീസ് ചെയ്യുന്നത്. മിഷ്‌കിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമാണ് നേടിയത്. ക്രൈം ത്രില്ലറായാണ് ചിത്രം എത്തിയത്. വിശാല്‍, പ്രസന്ന, വിനയ് റായ്, ആന്‍ഡ്രിയ, അനു ഇമ്മാനുവല്‍ എന്നിവരായിരുന്നു മുഖ്യവേഷങ്ങളില്‍ എത്തിയത്. രണ്ടാം ഭാഗം നേരത്തെ പ്രഖ്യാപിച്ചെങ്കിലും വിശാലുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മിഷ്‌കിന്‍ സിനിമയില്‍ നിന്ന് പിന്മാറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി