ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫി വിഡിയോയ്‌ക്കൊപ്പമായിരുന്നു താരം നന്ദി കുറിച്ചത്
ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫി വിഡിയോയ്‌ക്കൊപ്പമായിരുന്നു താരം നന്ദി കുറിച്ചത് 
ചലച്ചിത്രം

'എന്റെ അനിയത്തിമാര്‍, അനിയന്മാര്‍, ചേട്ടന്മാര്‍ ചേച്ചിമാര്‍...': മലയാളത്തില്‍ നന്ദി കുറിച്ച് വിജയ്; വിഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

സിനിമ ഷൂട്ടിങ്ങിനായി കേരളത്തില്‍ എത്തിയ തമിഴ് സൂപ്പര്‍താരം വിജയ്ക്ക് വന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. ഇപ്പോള്‍ എല്ലാ മലയാളികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് താരം രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫി വിഡിയോയ്‌ക്കൊപ്പമായിരുന്നു താരം നന്ദി കുറിച്ചത്.

എന്റെ അനിയത്തിമാര്‍, അനിയന്‍മാര്‍, ചേട്ടന്മാര്‍, ചേച്ചിമാര്‍, അമ്മമാര്‍. എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.- എന്നാണ് വിജയ് എക്‌സില്‍ കുറിച്ചത്. പൂര്‍ണമായും മലയാളത്തിലായിരുന്നു താരത്തിന്റെ കുറിപ്പ്. തന്നെ കാണാനെത്തിയ ആരാധകക്കൂട്ടത്തിനൊപ്പമുള്ള വിഡിയോയും താരം പങ്കുവച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈ (ഗോട്ട്) എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് വിജയ് തിരുവനന്തപുരത്തെത്തുന്നത്. വന്‍ സ്വീകരണമായിരുന്നു താരത്തിന് തിരുവനന്തപുരത്ത് ആരാധകര്‍ ഒരുക്കിയത്. താരത്തെ കാണാന്‍ വന്‍ ജനാവലിയാണ് തിരുവനന്തപുരത്തെ വിമാനത്തവളത്തിലെത്തിയത്. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഷൂട്ടിങ് നടന്നത്. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാവലന്‍ സിനിമയുടെ ഷൂട്ടിനായിരുന്നു വിജയ് കേരളത്തില്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്

വണ്ടാനം മെഡിക്കല്‍ കോളജില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, 24 കാരന്‍ അറസ്റ്റില്‍

നാലാംഘട്ടത്തില്‍ 62.31 ശതമാനം പോളിങ്; ബംഗാളില്‍ 75.66%, കശ്മീരില്‍ 35.75%