ആട് ജീവിതം സക്സസ് സെലിബ്രേഷനില്‍ നിന്ന്
ആട് ജീവിതം സക്സസ് സെലിബ്രേഷനില്‍ നിന്ന് ഫെയ്സ്ബുക്ക്
ചലച്ചിത്രം

ബ്ലെസിയെ കെട്ടിപ്പിടിച്ച് എടുത്തുയർത്തി പൃഥ്വിരാജ്; കേക്ക് മുറിച്ച് ആഘോഷം

സമകാലിക മലയാളം ഡെസ്ക്

രാധകർ ഏറെ കാത്തിരുന്ന ആടുജീവിതം തിയറ്ററിലേക്ക് എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്. ബ്ലെസിയുടെ 16 വർഷത്തെ സ്വപ്നമാണ് യാഥാർത്ഥ്യമായത്. എന്നാൽ ചിത്രത്തിന്റെ റിലീസ് ദിവസം ബ്ലെസി സിനിമ കാണാനായി തിയറ്ററിൽ പോയിരുന്നില്ല. ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചതോടെ ബ്ലെസിയെ കാണാൻ പൃഥ്വിരാജ് എത്തുകയായിരുന്നു.

ബ്ലെസിയുടെ കൊച്ചിയിലെ ഓഫിസിലാണ് താരം എത്തിയത്. ബ്ലെസിയെ കണ്ട ഉടൻ കെട്ടിപ്പിടിച്ച് എടുത്തുയർത്തുന്ന പൃഥ്വിരാജിന്റെ വിഡിയോയും പുറത്തുവന്നു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഇരുവരുടേയും ബന്ധം തന്നെയാണ് ആടുജീവിതത്തെ മികച്ചതാക്കിയത് എന്നാണ് കമന്റുകൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിത്രത്തിന്റെ വിജയം ബ്ലെസിയും പൃഥ്വിരാജും മറ്റ് അണിയറ പ്രവർത്തകരും ചേർന്ന് കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. ഹക്കിം എന്ന വേഷം ചെയ്ത ഗോകുല്‍, ഇബ്രാഹിം കാദിരി എന്ന വേഷം ചെയ്ത ജിമ്മി ജീന്‍ ലൂയിസ്, എഴുത്തുകാരൻ ബെന്യാമിൻ, തുടങ്ങിയവരും ആഘോഷത്തിൽ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.60

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; വാതിലും ജനാലകളും അടക്കം കത്തി നശിച്ചു

കൂക്കി വിളി, നാണംകെട്ട തോല്‍വി; അവസാന ഹോം പോര് എംബാപ്പെയ്ക്ക് കയ്‌പ്പേറിയ അനുഭവം! (വീഡിയോ)

വരി നില്‍ക്കാതെ വോട്ടു ചെയ്യാന്‍ ശ്രമം, ചോദ്യം ചെയ്തയാളെ അടിച്ച് എംഎല്‍എ, തിരിച്ചടിച്ച് യുവാവ്, സംഘര്‍ഷം ( വീഡിയോ)