ദേശീയം

മദ്യശാലകള്‍ക്ക് ദൈവങ്ങളുടെ പേരിടുന്നത് തടയും; മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബാറുകള്‍ക്കും, നോണ്‍ വെജിറ്റേറിയന്‍ റെസ്‌റ്റോറന്റുകള്‍ക്കും ദൈവങ്ങളുടെ പേരിടുന്നത് തടഞ്ഞുകൊണ്ട് നിയമം കൊണ്ടുവരാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ദൈവങ്ങളുടെ പേരുകള്‍ക്ക് പുറമെ ദേശീയ നേതാക്കളായിരുന്നവരുടെ പേരുകള്‍ ഉപയോഗിക്കുന്നതും സര്‍ക്കാര്‍ നിരോധിക്കും. 

ഇതുമായി ബന്ധപ്പെട്ട നിയമത്തിന്റെ കരട് രൂപം തയ്യാറാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി എക്‌സൈസ് മന്ത്രി ചന്ദ്രശേഖര്‍ മഹാരാഷ്ട്ര നിയമസഭയില്‍ വ്യക്തമാക്കി. ജൂലൈയില്‍ നിയമസഭ വീണ്ടും ചേരുമ്പോള്‍ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 

മഹാലക്ഷ്മി തമാശ, ജയ് അംബേ, രാണാപ്രതാപ് ബിയര്‍ പാര്‍ലര്‍ എന്നിങ്ങനെ മദ്യശാലകള്‍ക്കും, നോണ്‍ വെജ് റെസ്‌റ്റോറന്റുകള്‍ക്കും പേരിടുന്നുണ്ട്. ഇത് രാജ്യത്തിന്റെ ചരിത്രത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എക്‌സൈസ് മന്ത്രി ചന്ദ്രശേഖര്‍ സഭയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്