ദേശീയം

മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്; ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ആര്‍എസ്എസ് തലവന്‍ മോഗഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന ആവശ്യവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് രംഗത്ത്. കോണ്‍ഗ്രസ് നേതാവും, മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്ന ജാഫര്‍ ഷെരീഫാണ് ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. 

മോഹന്‍ ഭാഗവതിന്റെ ദേശഭക്തിയും, ജനങ്ങളോടുള്ള സ്‌നേഹവും പകരംവയ്ക്കാനില്ലാത്തതാണെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ ജാഫര്‍ പറയുന്നു. ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്ക് ആര്‍എസ്എസ് പിന്തുണ പ്രഖ്യാപിച്ച കാര്യവും ജാഫര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ആര്‍എസ്എസ് തലവനെ രാഷ്ട്രപതിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗി വ്യക്തമാക്കി. 

ഭാഗവതിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയാല്‍ പിന്തുണയ്ക്കുമെന്ന് ശിവസേന വ്യക്തമാക്കിയതോടെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. എന്നാല്‍ താന്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ ഭാഗവത് തള്ളിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ