ദേശീയം

പാക് ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് കശ്മീരി യുവാക്കള്‍; പാക് ദേശീയ ഗാനം ആലപിച്ചു

സമകാലിക മലയാളം ഡെസ്ക്

ജമ്മു: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച്‌ ജമ്മുകശ്മീരില്‍ യുവാക്കള്‍ ക്രിക്കറ്റ് മത്സരത്തിനിറങ്ങിയതായി ആരോപണം. പ്രാദേശിക ക്ലബ് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിലാണ് പാക് താരങ്ങളുടേതിന് സമാനമായ കുപ്പായം ധരിച്ച യുവാക്കള്‍ പാക്കിസ്ഥാന്റെ ദേശീയ ഗാനം ആലപിച്ചത്. 

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെ ഇതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഏപ്രില്‍ 2നാണ് മത്സരം നടന്നതെന്നാണ് വാര്‍ത്തകള്‍. ചെനാനി-നഷ്‌റി തുരങ്കപാത ഉദ്ഘാടനം ചെയ്യുന്നതിനായി നരേന്ദ്ര മോദി ജമ്മുകശ്മീരിലെത്തിയ ദിവസമായിരുന്നു ഇത്. മോദിയുടെ വരവിനെ തുടര്‍ന്ന് വിഘടനവാദി നേതാക്കള്‍ കശ്മീരില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരുന്നു. 

ആദരസൂചകമായി പാക്കിസ്ഥാന്റെ ദേശീയ ഗാനം ആലപിക്കുമെന്ന് കമന്റേറ്റര്‍മാര്‍ മത്സരം ആരംഭിക്കുന്നതിന് മുന്‍പ് വ്യക്തമാക്കിയിരുന്നതായും സൂചനയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്