ദേശീയം

സുരഭി മികച്ച നടി, മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം, മലയാളത്തിന് ആറ് ദേശീയ പുരസ്‌കാരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: അറിപത്തി നാലാമാത് ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയുള്‍പ്പടെ ആറ് പുരസ്‌കാരങ്ങളാണ് മലയാളത്തിനുള്ളത്. മികച്ച നടനായി റുഷ്ദം എന്ന ചിത്രത്തിലെ അഭിനയത്തിന് അക്ഷയ്കുമാറിനാണ്. മിന്നാമിനുങ്ങ് എ്ന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭിയ്ക്ക് പുരസ്‌കാരം. മോഹന്‍ലാലിനാണ് അഭിനയത്തിന് ജൂറിയുടെ പ്രത്യേക പുരസ്‌കാരം. ജനതാഗാരേജ്, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച തിരക്കഥയ്ക്കും മികച്ച മലയാള ചിത്രത്തിനുമുള്ള പുരസ്‌കാരം മഹേഷിന്റെ പ്രതികാരത്തിനാണ്. തിരക്കഥ നിര്‍വഹിച്ചത് ശ്യാം പുഷ്‌കരനാണ്. 

മലയാളത്തിനുള്ള മറ്റ് പുരസ്‌കാരങ്ങള്‍ മികച്ച സൗണ്ട് ഡിസൈനറായി ജയദേവന്‍ ചക്കാടത്ത് ( കാട് പൂക്കുന്ന നേരം) മികച്ച സംഘടനാ സംവിധാനം പീറ്റര്‍ ഹെയ്ന്‍ ( പുലിമുരുകന്‍ ) മികച്ച ബാലതാരം കുഞ്ഞുദൈവത്തിലെ അഭിനയത്തിന് ആദിഷ് പ്രവീണും അര്‍ഹമായി. ബാലതാരങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് നൂര്‍ ഇസ്ലാം, മനോഹര കെ എന്നിവരും അര്‍ഹരായിട്ടുണ്ട്.
മികച്ച തമിഴ് ചിത്രമായി തെരഞ്ഞടുത്തത് ജോക്കറാണ്. പിങ്കിനാണ് സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള പുരസ്‌കാരം. ഉത്തര്‍പ്രദേശാണ് ചലചിത്രസൗഹൃദ സംസ്ഥാനം. ഇക്കൂട്ടത്തില്‍ ജാര്‍ഖണ്ഡിന് പ്രത്യേക പരാമര്‍ശം. ചൈമ്പൈയാണ് മികച്ച നോണ്‍ഫീച്ചര്‍ സിനിമ. ചലചിത്രസംബന്ധിയായ മികച്ച കൃതി സതാ സുര്‍ഗാഥ, മികച്ച ഹസ്വചിത്രമായി അബ്ബ തെരഞ്ഞെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്