ദേശീയം

ചരക്ക്‌ലോറി സമരം പിന്‍വലിച്ചു; ലോറി വാടക ഉയരും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ ചരക്ക് ലോറി ഉടമകള്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതലായിരുന്നു സമരം നടത്താന്‍ നിശ്ചയിച്ചിരുന്നത്.  ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റിയുമായി ലോറി ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ചര്‍ച്ചയുടെ ഫലമായി ലോറി വാടക ഉയര്‍ത്താന്‍ തീരുമാനമായിട്ടുണ്ട്.

ചര്‍ച്ചയില്‍ കൂട്ടിയ വാഹന ഇന്‍ഷുറന്‍സ് തുക കുറയ്ക്കാന്‍ തീരുമാനമായി. ഇന്‍ഷുറന്‍സ് ഇരുപത്തിയേഴര ശതമാനമാക്കി. സമരം പിന്‍വലിച്ചത് കേരളത്തിലെ വിഷു വിപണിക്ക് വലിയ ആശ്വാസമാവുകയാണ് ചെയ്തത്. 

ചരക്കുലോറികള്‍ക്കു പുറമെ മിനിലോറികള്‍, കണ്ടെയ്‌നര്‍ ലോറികള്‍, ടിപ്പര്‍ ലോറികള്‍, ഗ്യാസ് ടാങ്കര്‍ലോറികള്‍ തുടങ്ങിയവയെല്ലാം സമരത്തില്‍ പങ്കെടുക്കാന്‍ തയാറായി നില്‍ക്കുകയായിരുന്നു. സമരത്തില്‍ പങ്കെടുക്കാതെ ചരക്കുമായെത്തുന്ന ലോറികള്‍ തടയുമെന്നും ഉടമകള്‍ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി