ദേശീയം

സാക്കിര്‍ നായിക്കിനെതിരെ വീണ്ടും ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായികിനെതിരെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അന്വേഷണത്തോട് സാക്കിര്‍ നായിക്ക് സഹകരിക്കുന്നില്ലെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദത്തെ തുടര്‍ന്നാണ് മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 

സമന്‍സുകള്‍ നായിക് കൈപറ്റാത്ത സാഹചര്യത്തില്‍ വാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഈ ആഴ്ചയാണ് ഇ.ഡി കോടതിയെ സമീപിച്ചത്. കേസില്‍ നിരവധി തവണ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും ഹാജരാകാന്‍ വിസമ്മതിക്കുയായിരുന്നെന്ന് എന്‍ഐഎ വ്യക്തമാക്കി.

സാക്കിര്‍ നായിക്കിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. സാകിര്‍ നായികിന്റെ വിദ്യാഭ്യാസ, മാധ്യമ സ്ഥാപനങ്ങളിലും ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനിലും നടന്ന പണമിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നായിരുന്നു കേസ്. 
മതസ്പര്‍ധ, യുവാക്കളെ തീവ്രവാദത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ എന്‍ഐഎ നേരത്തെ സാകിര്‍ നായികിനെതിരെ   യുഎപിഎ നിയമപ്രകാരം കേസെടുത്തിരുന്നു. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്