ദേശീയം

കശ്മീരി യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തി; കല്ലേറ് തടയാന്‍ സൈന്യം കണ്ടുപിടിച്ച വഴി

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: വാഹനത്തിന് നേര്‍ക്കുള്ള കല്ലേറ് ഒഴിവാക്കുന്നതിനായി കശ്മീരി യുവാവിനെ ജീപ്പിന് മുന്‍പില്‍ കെട്ടിയിട്ട് സൈന്യം. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് യുവാവിനെ മുന്‍പില്‍ കെട്ടിയിരുത്തി പോകുന്ന സൈനീക വാഹനത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 

യുവാവിന് പരിക്കേല്‍ക്കുമെന്ന കാരണത്താല്‍ മറ്റ് യുവാക്കള്‍ വാഹനത്തിന് നേര്‍ക്ക് കല്ലെറിയില്ലെന്ന വിലയിരുത്തലിലാണ് സൈന്യം ഇങ്ങനെ ചെയ്തതെന്ന് ഒമര്‍ അബ്ദുള്ള ആരോപിക്കുന്നു.

സുരക്ഷ സേനയ്ക്ക് നേരെ കശ്മീരി യുവാക്കളുടെ ഭാഗത്ത് നിന്നുമുള്ള കല്ലേറ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രൂക്ഷമായിരുന്നു. പോളിങ് ബൂത്തില്‍ നിന്നും മടങ്ങുകയായിരുന്ന ജവാനെ യുവാക്കള്‍ മര്‍ദ്ദിക്കുന്നതിനെതിരേയും പ്രതിഷേധം ഉയര്‍ന്നിരുന്നു. 

യുവാവിനെ മുന്‍പില്‍ കെട്ടിയിട്ട് പോകുന്ന വാഹനത്തില്‍ നിന്നും, കല്ലെറിയുന്നവരുടെ അവസ്ഥ ഇതായിരിക്കുമെന്ന മുന്നറിയിപ്പും വളിച്ചു പറയുന്നുണ്ട്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം അന്വേഷിക്കുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്