ദേശീയം

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 1.39 രൂപയും ഡീസല്‍ ലീറ്ററിന് 1.04 രൂപയും വര്‍ധിപ്പിച്ചു.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വര്‍ധനവ് അറിയിച്ചത്.ഈ മാസം ഒന്നിന് പെട്രോള്‍ ലീറ്ററിന് 4.85 രൂപയും ഡീസല്‍ 3.41 രൂപയും കുറഞ്ഞതിനു പിന്നാലെയാണു വര്‍ധന.

കേന്ദ്ര ഭരണപ്രദേശങ്ങളായ പുതുച്ചേരി, ചണ്ഡീഗഡ് എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, രാജസ്ഥാനിലെ ഉദയ്പുര്‍, ജാര്‍ഖണ്ഡിലെ ജാംഷെഡ്പുര്‍ എന്നീ നഗരങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസവും പരിഷ്‌കരിക്കുന്ന സംവിധാനം നടപ്പിലാക്കുന്ന കാര്യവും ഐഓസി സൂചിപ്പിച്ചു. പുതിയ പരിഷ്‌കരാം ഉടനെ നടപ്പിലാക്കും എന്നാണ് പ്രസ്താവനയില്‍ അറിയിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്