ദേശീയം

മാവോയിസ്റ്റ് ആക്രമണം: 24 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ചത്തീസ്ഗഡിലെ സുഖ്മയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 24 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി അടിയന്തിരയോഗം വിളിച്ചു. 

സുഖ്മ മേഖലയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിലാണ് സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് റോഡ് നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനിടെയായിരുന്നു ആയുധധാരികളായ മാവോയിസ്റ്റുകളുടെ ആക്രമണം.

സിആര്‍പിഎഫിന്റെ 74 ബറ്റാലിയനില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരെ ഹെലികോപ്ടറിലാണ് ആശുപത്രിയിലെത്തിച്ചത്. സംഭവസ്ഥലത്തേക്ക് കൂടുതല്‍ സിഅര്‍പിഎഫ് സംഘത്തെ അയക്കാന്‍ തീരുമാനിച്ചതായി ഉയര്‍ന്ന പൊലീസ് ഓഫീസര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ മാര്‍ച്ചിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലും 12 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റുകളുടെ പിടിയിലായ സുഖ്മയെ മോചിപ്പിക്കാനായി കൂടുതല്‍ സൈന്യത്തെ സര്‍ക്കാര്‍ വിന്യസിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു