ദേശീയം

നോട്ട് അസാധുവാക്കല്‍ നക്‌സലിസത്തിന് തടയിട്ടോ? കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നക്‌സലിസത്തിന് തടയിട്ടുവെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി. മാവോയിസ്റ്റ് ആക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ മരിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി രംഗത്തെത്തിയത്. നോട്ട് അസാധുവാക്കല്‍ നക്‌സലിസത്തിന് തടയിട്ടിട്ടില്ലെന്ന് ട്വിറ്ററില്‍ കുറിച്ചാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

നോട്ട് പിന്‍വലിക്കല്‍ നക്‌സലിസത്തിന് തടയിട്ടുവെന്ന പ്രസ്താവന താന്‍ കേട്ടിരുന്നു. സര്‍ക്കാറിെന്റ സമീപനത്തില്‍ ഇനി മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഭീകരവാദം അടക്കമുള്ള അക്രമങ്ങള്‍ നോട്ട് അസാധുവാക്കലിലൂടെ കുറയ്ക്കുമെന്ന് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം. 

കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രണത്തില്‍ 25 സിആര്‍പിഎഫ് ജവാന്‍മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മൂന്നൂറോളം വരുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ മുന്തിയ ഇനം ആയുധങ്ങളുമായാണ് ആക്രമണം തുടങ്ങിയത്. പ്രദേശവാസികള്‍ ആരോ ഒറ്റു കൊടുത്തതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്ന് രക്ഷപ്പെട്ട ഒരു ജവാന്‍ വെളിപ്പെടുത്തിയിരുന്നു. പ്രദേശവാസികളില്‍ ചിലരെങ്കിലും എന്തുകൊണ്ട് മാവോയിസ്റ്റുകളുടെ കൂടെ നില്‍ക്കുന്നുവെന്നതും പരിശോധിക്കേണ്ടതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്