ദേശീയം

പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച ജഡ്ജിക്ക് സസ്‌പെന്‍ഷന്‍; ജാമ്യം നല്‍കിയത്‌ എസ്പി നേതാവിന്

സമകാലിക മലയാളം ഡെസ്ക്

അലഹാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച
കേസില്‍ പ്രതിയായ എസ്പി നേതാവും മുന്‍ മന്ത്രിയുമായി ഗായത്രി പ്രജാപതിക്ക് ജാമ്യം അനുവദിച്ച ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു.  അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഓം പ്രകാശ് മിശ്രയെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഗണിക്കുന്ന പോക്‌സോ കോടതിയാണ് പ്രജാപതിക്ക് ജാമ്യം അനുവദിച്ചത്.

ജഡ്ജിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസ് സുധീര്‍ അഗര്‍വാളായിരിക്കും കേസ് അന്വേഷിക്കുകയെന്ന് രജിസ്ട്രാര്‍ ജനറല്‍ ഡി.കെ.സിങ് വ്യക്തമാക്കി. 

പ്രജാപതിക്കനുവദിച്ച ജാമ്യവും അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബഞ്ച് സ്‌റ്റേ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് പ്രജാപതി അറസ്റ്റിലായത്. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ഇയാള്‍ ജയില്‍ മോചിതനായി. 

സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്നായിരുന്നു പ്രജാപതിയെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പൊലീസ് തയ്യാറായത്. തുടര്‍ന്ന് മാര്‍ച്ച് 15ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്തെ വീണ്ടും നടുക്കി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു; പാസ്റ്ററെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

ഷെയര്‍ ട്രേഡിങ്ങിലൂടെയും ഓണ്‍ലൈന്‍ ജോലിയിലൂടെയും കോടികള്‍ ലഭിക്കുമെന്ന് വാഗ്ദാനം; എന്‍ജിനീയര്‍ക്കും ബാങ്ക് മാനേജര്‍ക്കും പോയത് ലക്ഷങ്ങള്‍