ദേശീയം

മുത്തലാഖ് വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: മുത്തലാഖ് വിഷയം മുസ്ലീം സമൂഹം രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. മുത്തലാഖിന്റെ കെടുതികളില്‍നിന്ന് സ്ത്രീകളെ മോചിപ്പിക്കാന്‍ മുസ്ലീം സമൂഹം തന്നെ മുന്നോട്ടു വരണമെന്നും മോദി പറഞ്ഞു. മുത്തലാഖിനെപ്പറ്റി മോദി അടുത്തിടെ പല വേദികളിലും സംസാരിച്ചിട്ടുണ്ട്. 

പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹ്യപരിഷ്‌കര്‍ത്താവും തത്വചിന്തകനുമായ ബസവേശ്വരന്റെ ജന്മശതാബ്ദിയുടെ ഭാഗമായുള്ള പരിപാടിയില്‍ ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുത്തലാഖ് മൂലം നമ്മുടെ മുസ്ലീം പെണ്‍മക്കള്‍ ധാരാളം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് ഭരണഘടനാ വിധേയമാണോ അല്ലയോ എന്ന് വിധിക്കേണ്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണിപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ