ദേശീയം

എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ആര്‍എസ്എസ് ആശയമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  എല്ലാ പ്രശ്‌നങ്ങള്‍ക്കും ഓരെയൊരു പരിഹാരം ആര്‍എസ്എസ് പ്രത്യയശാസ്ത്രമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രമേശ് മേത്തയെഴുതിയ ആര്‍എസ്എസിന്റെ ചരിത്രം 1925 - 1996 എന്ന പുസ്തകത്തിന്റ പ്രകാശനം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി.

ആര്‍എസ്എസ് ആശയം സാമൂഹികരംഗത്തും സാമ്പത്തിക രംഗത്തും സമത്വം ഉറപ്പുവരുത്തുന്നു. ദേശീയത സംബന്ധിച്ച ആര്‍എസ്എസ് കാഴ്ചപ്പാടും സംഘടനയുടെ ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തുമുള്ള പ്രവര്‍ത്തനവുമാണ്  എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാര്‍ഗം. 

മാര്‍ക്‌സിസവും സോഷ്യലിസവും നേരത്തെ തന്നെ കാലഹരണപ്പെട്ടതാണ്. ആര്‍എസ്എസ് മുന്നോട്ട് വെച്ച കാഴ്ചപ്പാട്  ലോകത്തിന്റെ സാമൂഹിക സാമ്പത്തിക രംഗത്ത് പുതിയ ദിശാബോധം നല്‍കിയെന്നും മുതിര്‍ന്ന ബിജെപി നേതാവ് അഭിപ്രായപ്പെട്ടു.

സമൂഹത്തില്‍ മാറ്റം വരുത്താന്‍ ആര്‍എസ്എസിനെ കഴിയൂ. ഹിന്ദുത്വം തന്നെയാണ് ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രമെന്നും കാലാനുസൃതമായ മാറ്റങ്ങള്‍ സംഘടനയുടെ വളര്‍ച്ചയ്ക്ക കാരണമെന്നും ഗഡ്കരി കൂട്ടിചേര്‍ത്തു. ചടങ്ങില്‍ യുപി ഗവര്‍ണര്‍ രാംനായിക്കും പങ്കെടുത്തു

നിരവധി കുപ്രചരണങ്ങളെ മറികടക്കാനായത് സംഘടനാ പ്രവര്‍ത്തകരുടെ ദൃവിശ്വാസവും അര്‍പ്പണബോധവുമാണ്. വ്യക്തിത്വബോധനിര്‍മിതിയിലും രാജ്യസേവനം ചെയ്യുന്നകാര്യത്തിലും ആരോഗ്യ വിദ്യാഭ്യാസമേഖലയിലെ സംഘടനയുടെ പ്രവര്‍ത്തനവുമാണ് പൊതുജനത്തിനിടയില്‍ സംഘടയ്ക്ക് സത്‌പേര് ഉണ്ടാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു