ദേശീയം

ദേശത്തിന്റെ പരമമായ ധര്‍മം സഹിഷ്ണുതയായിരിക്കണമെന്ന് ഉപരാഷ്ട്രപതി

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: സഹിഷ്ണുതയായിരിക്കണം ദേശത്തിന്റെ അത്യന്താപേക്ഷിതമായ ധര്‍മ്മമെന്നും  എങ്കിലേ വൈവിധ്യങ്ങള്‍ക്കിടയിലും മൈത്രി നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി.  പരസ്പര വിശ്വാസ്യതയും സ്വീകാര്യതയും ഉള്‍ച്ചേര്‍ന്നുകൊണ്ടുള്ള സഹിഷ്ണുതയാണ് വേണ്ടത്. വൈവിധ്യമുള്ള സമൂഹം നിര്‍മ്മിക്കുന്നതില്‍ സഹിഷ്ണുതയ്്്ക്ക് മാത്രമായി നിലനില്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

മതങ്ങളുടെ സ്വാതന്ത്ര്യത്തെയും സഹിഷ്ണുതയെയും ഉള്‍ക്കൊണ്ടു കൊണ്ട് മതേതരത്വത്തെ ഊട്ടിയുറപ്പിക്കുകയാണ് പുതിയ കാലം നേരിടുന്ന ഏറ്റവും വലിയ  വെല്ലുവിളി. നമ്മള്‍ മറ്റ് മതങ്ങളെ സഹിക്കുകയല്ല , പകരം അവയെ നല്ല ഉദ്ദേശത്തോടെ പുല്‍കുകയാണ് വേണ്ടത് എന്ന സ്വാമി വിവേകാനന്ദന്റെ ദര്‍ശനത്തെ ഉദ്ദരിച്ചാണ് അദ്ദേഹം സഹിഷ്ണുതയെ കുറിച്ച് സംസാരിച്ചത്. നിലനില്‍ക്കുന്ന സംവിധാനങ്ങളുടെ ചട്ടക്കൂടല്ല ജനാധിപത്യത്തെ നിര്‍ണ്ണയിക്കേണ്ടത്. പകരം വൈവിധ്യമുള്ള സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് വരുന്ന ആരും കേള്‍ക്കാത്ത വ്യത്യസ്തമായ ശബ്ദങ്ങളെ കേള്‍ക്കുന്നിടത്താണ് യഥാര്‍ഥ ജനാധിപത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്