ദേശീയം

ഇത് ഫാസിസത്തിന് മേലുള്ള ജനാധിപത്യത്തിന്റെ വിജയം: അഹമ്മദ് പട്ടേല്‍;കോണ്‍ഗ്രസ് മുക്തഭാരതം ബിജെപിയുടെ നടക്കാത്ത സ്വപ്നം

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: ഫാസിസത്തിന് മേലുള്ള ജനാധിപത്യത്തിന്റെ വിജയമാണ് തന്റേതെന്ന് ഗുജറാത്തില്‍നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. ഇതേവിജയം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നും  അദ്ദേഹം പറഞ്ഞു. 

ഭാരതത്തെയും കോണ്‍ഗ്രസിനെയും തമ്മില്‍ പിരിക്കാന്‍ സാധിക്കില്ല.കോണ്‍ഗ്രസ് മുക്ത ഭാരതമെന്നത് ബിജെപിയുടെ നടക്കാത്ത സ്വപ്നം മാത്രമാണ്. വലിയ ആത്മവിശ്വാസത്തോടെയാണ് പാര്‍ട്ടി മുന്നോട്ടു പോകുന്നത്,അദ്ദേഹം പറഞ്ഞു. 

ഗുജറാത്തില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുമറിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പില്‍ തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷം 44 വോട്ട് നേടിയാണ് അഹമ്മദ് പട്ടേല്‍ ജയിച്ചു കറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'