ദേശീയം

ഗുജറാത്തില്‍ നിന്ന് ബിജെപിയല്ലാതെ മറ്റൊരു പാര്‍ട്ടി രാജ്യസഭയിലെത്തരുതെന്ന് അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിലേറ്റ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ മിഷന്‍ 150 എന്ന പദ്ധതിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപിയില്ലാതെ മറ്റൊരു പാര്‍ട്ടിയും ഗുജറാത്തില്‍ നിന്നാരും രാജ്യസഭയില്‍ എത്തേണ്ടെന്നാണ് അമിത്ഷായുടെ നിര്‍ദേശം. ഇതിനായി അടുത്ത തെരഞ്ഞെടുപ്പില്‍ ആകെയുള്ള 182 സീറ്റില്‍ 150 സീറ്റില്‍ വിജയിക്കണമെന്നാണു സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗുജറാത്തിലെ പാര്‍ട്ടി ആസ്ഥാനത്ത് എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സംഘടിപ്പിച്ച അനുമോദനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. മിഷന്‍ 150 ലക്ഷ്യമിട്ടുവേണം പ്രവര്‍ത്തിക്കാനെന്ന് അമിത് ഷാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കി. അങ്ങനെയെങ്കില്‍ ഗുജറാത്തിലെ രാജ്യസഭാ സീറ്റുകളിലെല്ലാം വിജയിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു. 150 നിയമസഭാ സീറ്റുകള്‍ നേടുകയാണെങ്കില്‍ നമ്മുടെ സ്ഥാനാര്‍ത്ഥികളെല്ലാം തെരഞ്ഞെടുപ്പില്‍ വിജയിക്കും. ഡിസംബറില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നമ്മളത് നേടുമെന്നും അമിത് ഷാ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ