ദേശീയം

കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ കിട്ടാഞ്ഞിട്ടല്ല, അപൂര്‍വ രോഗം കൊണ്ടെന്ന് വീരേന്ദര്‍ സേവാഗ്; നാണമില്ലേ എന്ന് സോഷ്യല്‍മീഡിയ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സേവാഗ് ഇത്തവണയും തന്റെ 'കൂറ്' എവിടേക്കാണെന്നു തെളിയിച്ചു. ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലെ പിഞ്ചു കുഞ്ഞുങ്ങളടക്കം 70 കുട്ടികള്‍ മരിക്കാനിടയായത് ഓക്‌സിജന്‍ കിട്ടാഞ്ഞിട്ടല്ലെന്ന് താരം ട്വിറ്ററില്‍. ഓക്‌സിജന്‍ കിട്ടാഞ്ഞിട്ടല്ല കുട്ടികള്‍ മരിച്ചത്. മറിച്ചു അപൂര്‍വ രോഗം കൊണ്ടാണെന്നാണ് സേവാഗ് സമൂഹ മാധ്യമത്തില്‍ പറഞ്ഞത്.

ഞാന്‍ ജനിച്ച 1978 മുതല്‍ 50,000ത്തിലധികം കുഞ്ഞുങ്ങള്‍ അപൂര്‍വ രേഗം ബാധിച്ച് ഗോരഖ്പൂരില്‍ മരിച്ചിട്ടുണ്ടെന്നായിരുന്നു സെവാഗ് ട്വീറ്റ് ചെയ്തത്. ഇപ്പോഴും നാം ഈ ദുരന്തത്തിന് കൃത്യമായ പരിഹാരം കണ്ടെത്തിയിട്ടില്ല. ട്വീറ്റില്‍ സേവാഗ് വിശദീകരിച്ചു.

യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ ദുരന്തത്തില്‍ നിരത്തുന്ന വാദങ്ങള്‍ തന്നെയാണ് സേവാഗും നിരത്തിയത്. അതേസമയം, സോഷ്യല്‍മീഡിയയില്‍ സേവാഗിന്റെ     'അന്തംകമ്മിത്തരത്തിനെതിരേ' വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ തനിക്കു നട്ടെല്ലില്ലേ എന്നൊക്കൊയാണ് സേവിഗിനെതിരേ ഉയരുന്ന വിമര്‍ശനം. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ വിമര്‍ശിക്കാനുള്ള നട്ടെല്ല് നിങ്ങള്‍ക്കില്ലേ? കുഞ്ഞുങ്ങളെ ഇങ്ങനെ പരിഹസിക്കരുത്, നാണമില്ലെ.. താരത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മരണങ്ങളെ ന്യായീകരിക്കുകയാണ് നിങ്ങളുടെ ട്വീറ്റെന്നും വിമര്‍ശനമുയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി