ദേശീയം

ഗൊരഖ്പുരിലേത് കൂട്ടക്കൊല; അച്ഛേ ദിന്‍ പണക്കാര്‍ക്കു മാത്രമെന്ന് ശിവസേന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗൊരഖ്പുരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവത്തെ കൂട്ടക്കൊല എന്നു വിശേഷിപ്പിച്ച് എന്‍ഡിഎ സഖ്യകക്ഷി ശിവസേന. സ്വാതന്ത്ര്യ ദിനത്തെ അപമാനിക്കുന്നതാണ് ഇത്തരമൊരു സംഭവമെന്ന് സേനാ മുഖപത്രമായ സാമ്‌ന എഡിറ്റോറിയലില്‍ അഭിപ്രായപ്പെട്ടു.

കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറിയെങ്കിലും പാവപ്പെട്ടവരെ സംബന്ധിച്ച് അഛേ ദിന്‍ വന്നില്ലെന്ന് സേനാ മുഖപത്രം ചൂണ്ടിക്കാട്ടി. രോഗം വ്യാപിക്കുന്ന ഓഗസ്റ്റ് മാസത്തില്‍ ഇത്തരത്തില്‍ കുട്ടികള്‍ മരിക്കാറുണ്ടെന്നാണ് യുപിയിലെ മന്ത്രി പറയുന്നത്. എന്തുകൊണ്ടാണ് പാവപ്പെട്ടവരെ കുട്ടികള്‍ മാത്രം ഓഗസ്റ്റില്‍ മരിക്കുന്നത്. എന്തുകൊണ്ടാണ് മരിച്ചവരുടെ കൂട്ടത്തില്‍ പണക്കാരുടെ കുട്ടികള്‍ ഇല്ലാത്തതെന്നും സേനാ മുഖപത്രം ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്